INSIGHTKERALANEWSTrending

സ്ത്രീകൾ ബുദ്ധിശൂന്യർ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളോടും വികാരം..! സമാധാനവാദികൾ കണ്ടില്ലെന്ന് നടിക്കുന്ന മദ്രസ പീഡനങ്ങളും; ഗുരുതര വെളിപ്പെടുത്തലുകൾ മുങ്ങിപ്പോകുമ്പോൾ നമ്മളും ഇതെല്ലാം കാണാതെ പോകുകയാണോ..?

മാനു

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് അസ്‌കർ അലിയും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും. എന്നാൽ നമ്മുക്ക് അതിന് സാധിക്കുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ട വിഷയം. വിദേശത്ത് ഒരു പോലീസുദ്യോഗസ്ഥ കുറ്റവാളിയോടൊപ്പം ഒളിച്ചോടിയ വാർത്തയും ലൈംഗികാവയവത്തിൽ കുപ്പിയുമായി ജീവിച്ച സ്ത്രീയുടെ വാർത്തയ്ക്കും കിട്ടുന്നതിന്റെ നൂറിലൊരംശം പോലും സ്വീകാര്യത സമൂഹം ചർച്ച ചെയ്യേണ്ട മതം എന്ന വിഷത്തെ വിമർശിക്കുന്ന വാർത്തകൾക്ക് കിട്ടുന്നില്ല എന്നതാണ് നിലവിൽ കേരളത്തിലെ യാഥാർഥ്യം. എന്താണതിന്റെ കാരണം.. മത വിമർശനം നടത്താനുള്ള മടിയോ..? അതോ പേടിയോ..?

അസ്‌കർ അലി ഹുദവി എന്ന ഇസ്‌ലാമിക് പണ്ഡിതൻ നടത്തിയ വെളിപ്പെടുത്തൽ കേട്ട് കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ഇസ്‌ലാമിനെ കുറിച്ച് വർഷങ്ങളോളം പഠിച്ച ഒരു ‘ഇസ്‌ലാമിക പണ്ഡിതന്റെ’ വെളിപ്പെടുത്തൽ ആ മതത്തെ ബാധിക്കും എന്ന ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് അയാൾക്ക് നേരെ ആക്രമങ്ങളും വധഭീഷണികളുമുണ്ടാകുന്നത്. പത്രസമ്മേളനത്തിനിടയ്ക്ക് ഭീഷണികൾക്കെതിരെ പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭീഷണി ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു എന്നായിരുന്നു ആ യുവാവിന്റെ മറുപടി. കേരളത്തിൽ മതം ഉപേക്ഷിച്ച ഒരു മനുഷ്യന് സമാധാനമായി ജീവിക്കാൻ സാധിക്കില്ല എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. എന്നാൽ മതപ്രീണനം നടത്തി, അത് മുതലെടുത്ത് മുന്നോട്ട് പോകുന്ന മനുഷ്യർ ഉള്ള കാലത്തോളം ഇതിനൊന്നും ഒരു മാറ്റമുണ്ടാകാനും പോകുന്നില്ല.

നമ്മുടെ ആളാണ്, നമ്മുടെ ജാതിയാണ്, ഒന്നുല്ലേലും അവർ നമ്മുടെ കൂട്ടരല്ലേ..എന്നൊക്കെയുള്ള വാചകങ്ങൾ ഇന്നും കേരളത്തിൽ ഉച്ചത്തിൽ തന്നെ ഉയർന്നുകേൾക്കുന്നുണ്ട്. അതേസമയം മതത്തെ കുറിച്ച് ചർച്ച ചെയ്യാതെ മറ്റെന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും കുറവല്ല.. മതം പറയാതെ ബാക്കിയെന്താണ് ചർച്ച ചെയ്യേണ്ടത്..മറ്റ് സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആ നിഷ്പക്ഷ സമാധാനവാദികൾ പറയുന്നതെങ്കിൽ അതിക്രമങ്ങളും പീഡനങ്ങളും ചർച്ച ചെയ്യാം.. പക്ഷെ അവിടെയും ഉയർന്നുവരികയാണ് മതം.. മദ്രസ പീഡനങ്ങൾ..

ഓരോ ദിവസവും എത്രയോ പീഡന വാർത്തകളാണ് ടി വി ചാനലുകളിലെ ഫ്ലാഷ് ന്യൂസുകളിൽ നിറയുന്നത്..രാവിലെ എഴുന്നേറ്റ് വായിക്കാനിരിക്കുന്ന പത്രത്തിൽ നിറയെ പീഡന വാർത്തകളും കൊലപാതകങ്ങളും അതിക്രമങ്ങളും മാത്രമാകുമ്പോൾ പത്രം മാറ്റി വെക്കേണ്ടി വരുന്ന അവസ്ഥ..ഇവയിൽ ഒരു പ്രധാന വിഭാഗമായി മാറികഴിഞ്ഞു മദ്രസ പീഡന വാർത്തകൾ. മദ്രസകളിൽ ലൈംഗിക പീഡനനങ്ങൾക്ക് ഇരയാകുന്ന ആൺ-പെൺ ഭേദമില്ലാതെ ഇരയാകുന്ന കുട്ടികൾ.. ക്രൂരപീഡനം നടത്തുന്ന മദ്രസ അധ്യാപകർ. എല്ലാ മാസവും കുറഞ്ഞത് രണ്ട് വാർത്തകളെങ്കിലും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ എത്രയോ കുറ്റകൃത്യങ്ങൾ പുറത്തുവരാതെ മൂടിവെക്കപ്പെടുകയും ചെയ്യുന്നു.

ഇത് ചർച്ച ചെയ്യേണ്ടത് തന്നെയല്ലേ..നിഷ്കളങ്കരായ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിനായി ചേർക്കുന്ന സ്ഥാപനത്തിൽ അധ്യാപകർ ക്രൂരപീഡനത്തിനിരയാക്കുന്നതും ചർച്ച ചെയ്യേണ്ടതില്ല എന്നാണ് പറയുന്നതെങ്കിൽ ആ നിഷ്കളങ്ക സമാധാനവാദികളുടെ മാനസിക നിലയ്ക്ക് തകരാറുണ്ടെന്നേ നമ്മുക്ക് പറയാനാകൂ. പെൺകുട്ടികൾ പ്രായഭേദമന്യേ, രാത്രിയും പകലെന്നുമില്ലാതെ പീഡിപ്പിക്കപ്പെടുന്ന രാജ്യത്ത് ഇതിന്റെ കാരണം ചർച്ച ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. പെൺകുട്ടികൾ അസമയത്ത് പുറത്തിറങ്ങിയിട്ടല്ലേ..അമ്മാതിരി വസ്ത്രം ധരിച്ചിട്ടല്ലേ എന്നൊക്കെയുള്ള മണ്ടൻ വാദങ്ങൾ ഉയർത്തുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ഇത്തരം അസ്കറിന്റെ വളരെ പ്രസക്തമായ വെളിപ്പെടുത്തലുകൾ വരുനിന്നത്.

കേരളത്തിൽ നടക്കുന്ന മദ്രസ പീഡനങ്ങളിൽ നൂറിലൊന്നാണ് ചർച്ചയാകുന്നതെന്ന് അസ്‌കർ അലി പറയുന്നു. അതോടൊപ്പം തന്നെ അറബികോളജിൽ അല്ലെങ്കിൽ ദർസിൽ പഠിക്കുന്ന, മുസ്ലിം പയ്യന്മാർ നേരിടുന്ന ടോർച്ചറിങ്ങുകളെകുറിച്ച്, പ്രധാനമായും അവർ നേരിടുന്ന സെക്ഷ്വൽ ഹറാസ്മെന്റുകളെ കുറിച്ചും കൂടി അസ്‌കർ വെളിപ്പടുത്തുന്നു. മദ്രസ പീഡനങ്ങൾക്ക് ബാലപീഡനങ്ങൾക്ക് പ്രധാന കാരണമാകുന്നത് മതമാണെന്നാണ് അസ്‌കർ അലിയുടെ വെളിപ്പെടുത്തലുകളിലുള്ളത്. അധ്യാപകർ പഠിച്ചതും അവർ പഠിപ്പിക്കുന്നതും ബാലപീഡനങ്ങൾക്ക് പ്രേരണയാകുന്ന മതമാണെന്ന് അദ്ദേഹം പറയുന്നു. അസ്‌കർ ഉന്നയിച്ച ഇത്തരം ഗുരുതര ആരോപണങ്ങളാണ് ഇന്ന് മുങ്ങിപ്പോയത്.

മതം പഠിച്ച സമയത്ത് സ്ത്രീകൾ എന്ന് കേൾക്കുമ്പോൾ തന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചർ വരുമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ”നല്ല വായനാശീലം ഉള്ളതുകൊണ്ട് മതം വിടാൻ സുഖമായിരുന്നു . പക്ഷേ മതം പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് എന്റെ ഈ ബ്രെയിനിലേക്ക് ഇഞ്ചക്ട് ചെയ്തിരിക്കുന്ന ഒരുപാട് തെറ്റായ മെസേജുകൾ… അതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. പിന്നെ ഒരുപാട് ഫൈറ്റ് ചെയ്താണ് ഞാനത് റീപ്ലേസ് ചെയ്തത്. ഉദാഹരണത്തിന് സ്ത്രീകൾ എന്ന് കേൾക്കുമ്പോൾ എന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചർ ഇങ്ങനെ വരുമായിരുന്നു. ബുദ്ധിശൂന്യരായ ,അധികാരത്തിന് കഴിവില്ലാത്ത ഒരു വിഭാഗം ആയിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത് .ഇത് അങ്ങ് അടിച്ചേൽപ്പിക്കുകയാണ്. ഇത് ആൺകുട്ടികളെ മാത്രമല്ല പെൺകുട്ടികളെയും പഠിപ്പിക്കും.. നിങ്ങൾ ദുർബലർ ആണെന്നും കഴിവില്ലാത്തവരാണെന്നും ഈ കുഞ്ഞു പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. നിങ്ങൾ വീക്ക് ആണ്..നിങ്ങൾ വീക്ക് ആണ്..നിങ്ങൾക്ക് അധികാരത്തിനുള്ള അർഹതയില്ല. ഇങ്ങനെ പഠിപ്പിക്കും.”

”മുഹമ്മദും ആയിഷയും തമ്മിലുള്ള ശൈശവവിവാഹം ,അതിനെ ന്യായീകരിക്കാൻ വേണ്ടി എന്തൊക്കെയാണ് ഈ മദ്രസകളിൽ പഠിപ്പിക്കുന്നത്. അറിയണം ഈ സമൂഹം ..വളരെ അപകടകരമായ വിദ്യാഭ്യാസമാണ് നിങ്ങളുടെ അനിയന്മാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അവിടെ പഠിപ്പിക്കുകയാണ് ഷി വാസ് മച്ച്വേർഡ്, ആയിഷ 9 വയസിൽ പക്വത ഉള്ളവർ ആയിരുന്നു എന്ന്. അതുകൊണ്ടാണ് മുഹമ്മദുമായുള്ള വിവാഹം നടന്നത് എന്ന്. പത്രങ്ങളിലൂടെ മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, 55 അറുപതും വയസ്സ് പ്രായമുള്ള ഒരു ഉസ്താദ് ,എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ?. അതിന്റെ കാരണം എന്താണെന്ന്..? മുകളിൽ പറഞ്ഞത് പോലെയുള്ള തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്. അവളെ കാണുമ്പോൾ അയാളുടെ തലച്ചോറിൽ എന്താണ് ഓടുന്നത്? ഷി വാസ് മച്ച്വേർഡ്. ഇവന്റെ ഉള്ളിലുള്ള ഡാറ്റകൾ വച്ചുനോക്കുമ്പോൾ ആ പെണ്ണിനെ വേണമെങ്കിൽ ഇപ്പോൾ കെട്ടിച്ചു വിടാം. ഈ രാജ്യത്തിന്റെ നിയമം മാത്രമേ തടസ്സം ഉള്ളൂ .അവൾ വളർന്നുകഴിഞ്ഞു. ഇതിലും കൂടിയ തരത്തിലുള്ള റിസർച്ചുകൾ ഉണ്ട്. സ്ത്രീകളുടെ ഹോർമോൺ എല്ലാം വേറെ ലെവലാണ് ,അത് പെട്ടെന്നങ്ങ് വളരും.. ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ്.”

”അറബിക് കോളജുകളിൽ അല്ലെങ്കിൽ ദർസ് സംവിധാനങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികളുടെ കാര്യം ഈ ലോകം അറിയുന്നത് പോലുമില്ല. മാതാപിതാക്കൾ കുഞ്ഞു നാളുകളിൽ കൊണ്ടുപോയി കുട്ടികളെ അങ്ങ് ചേർക്കും. അവർക്ക് പുറത്തു പറയാൻ പറ്റുമോ. ഇല്ല. നിനക്ക് പൊരുത്തക്കേടുകൾ വരും, കുരുത്തക്കേടുകൾ വരും എന്നു പറഞ്ഞു ഭയപ്പെടുത്തും. അവർക്ക് എവിടെയും പറയാനുള്ള അവസരം ഇല്ല .വീട്ടിൽ പോലും. ഇനി അവൻ അവിടെ നിന്ന് എങ്ങാനും പുറത്തേക്കിറങ്ങിയാലോ ? സാധാരണക്കാർക്ക് ഉണ്ടാകുന്നതിനേക്കാൾ വലിയ ഒരു അറ്റാക്ക് ആയിരിക്കും അവനു നേരെ ഉണ്ടാകുക . കാരണം എന്താ അവൻ മത സ്ഥാപനത്തിൽ പഠിച്ച ആളാണ്. അവനു നേരെ എല്ലാവരുംകൂടി പാഞ്ഞടുക്കും. പേടിച്ച് ഒളിച്ചു ജീവിക്കണം. കുഞ്ഞുനാളിലെ ചിറകുകൾ ഇങ്ങനെ വെട്ടി കളയും. ഇവനോട് വികാരം തോന്നാൻ എന്താ കാരണം. അവിടെ അങ്ങ് സ്വർഗ്ഗത്തിൽ ഈ പാനപാത്രം ഒക്കെയായി ഓടി നടക്കുന്നത് പന്ത്രണ്ടും പതിമൂന്നും വയസുള്ള ഈ ചെറിയ ആൺകുട്ടികളാണ്. ”- അസ്‌കർ പറഞ്ഞു.

തെറ്റായ ചിന്താരീതികളും തെറ്റിദ്ധാരണകളുമാണ് മാറ്റേണ്ടതെങ്കിൽ അത് തുറന്നുകാട്ടുക തന്നെയാണ് ചെയ്യേണ്ടത്..അസ്‌കർ ചെയ്തത് പോലെ. മതം ഉപേക്ഷിച്ച് മതത്തെ വിമർശിച്ച് സംസാരിക്കാനൊരുങ്ങിയ അസ്‌കർ അലിയെ ആക്രമിച്ചതും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സ്വന്തം ബന്ധുക്കളും നാട്ടുകാരും തന്നെയായിരുന്നു. എന്നാൽ അക്രമങ്ങളെ അതിജീവിച്ച അദ്ദേഹം തന്നെ പറയുന്നത് ആക്രമിച്ചവർ നിരപരാധികളാണെന്നും അവർ മതത്തിന്റെ ഇരകളാണെന്നുമാണ്. ഇതാണ് മതത്തിന് അടിമപെട്ടവരും യുക്തിപരമായി ചിന്തിക്കുന്നവരും തമ്മിലുള്ള വ്യത്യാസം. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ വെറുതെ മുങ്ങിപ്പോകാനുള്ളതല്ല. സമൂഹം ചർച്ച ചെയ്യേണ്ടുന്ന ഒരു വിഷം തന്നെയാണ് മതം. മതം ഉപേക്ഷിക്കുന്നവർക്കും മതത്തിൽ വിശ്വസിക്കുന്നവർക്കും ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഒരുപോലെ തന്നെയാണ്. വിമർശനങ്ങൾ ഉന്നയിക്കണം, തെറ്റുകൾ തിരുത്തണം..മതം വിട്ടവരും മനുഷ്യർ തന്നെയാണെന്ന് മനസ്സിലാക്കണം.

വാൽക്കഷ്ണം: എല്ലാ മദ്രസകളും ഇങ്ങനെയാണെന്ന് ഇതിനർത്ഥമില്ല. എന്നാൽ, ഇത്തരത്തിലുള്ള മദ്രസകളുണ്ട് എന്നത് തന്നെയാണ് അസ്കർ അലി ചൂണ്ടിക്കാട്ടുന്നത്. വിമർശിക്കേണ്ടത് ഒരു മതത്തെ മാത്രമല്ല.. ഒരു മതവും സമാധാനത്തിന്റെ വെള്ളരിപ്രാവുകളല്ല. ക്രൂരകൃത്യങ്ങളും കൊലപാതകങ്ങളും സമൂഹത്തിന് നിരക്കാത്ത കാര്യങ്ങളുമെല്ലാം എല്ലാത്തിലുമുണ്ട്.. കുറ്റക്കാരെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. മാറ്റങ്ങളുണ്ടായി മുന്നോട്ട് വരികയെന്നതാണ് കാര്യം. പുരോഗമനമാണ് വേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close