Breaking NewsINDIANEWSTop News

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിലെ ഏറ്റുമുട്ടൽ വ്യാജം..! പോലീസുകാരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ശുപാർശ; സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ ഇങ്ങനെ..

ന്യൂഡൽഹി: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്ന ഏറ്റുമുട്ടൽ വ്യാജമെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. 2019 ഡിസംബർ ആറിനാണ് നാല് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഇതിൽ നാലിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു.

Hyderabad gang rape convicts murder encounter fake

രാജ്യത്തെ നടുക്കിയ ദിശ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെയാണ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. പ്രതികൾ പൊലീസിന്റെ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചെന്നാണ് പൊലീസ് അവകാശപ്പെട്ടത്. സ്വയം പ്രതിരോധിക്കുന്നതിനാണ് വെടിവച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇതു തെറ്റെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി.

കൊല്ലപ്പെട്ടവരിൽ മൂന്നു പേർ പ്രായപൂർത്തി ആവാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീൻ, ചിന്തകുണ്ട ചെന്നകേശവലു എന്നിവർക്കു പ്രായപൂർത്തിയായിട്ടില്ല. പത്തു പൊലീസുകാരാണ് വ്യാജ ഏറ്റുമുട്ടലിനു പിന്നിൽ പ്രവർത്തിച്ചത്. ഇവരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന സമിതി ശുപാർശ ചെയ്തു.

സമിതിയുടെ റിപ്പോർട്ട് തെലങ്കാന ഹൈക്കോടതിക്ക് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ഇതിൽ തുടർനടപടി സ്വീകരിക്കേണ്ടത്. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന, സീനിയർ അഭിഭാഷകൻ ശ്യാം ദിവാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതൊരു ഏറ്റുമുട്ടൽ കേസിന്റെ റിപ്പോർട്ടാണ്. കമ്മിഷൻ ഏതാനും പേർ കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഹൈക്കോടതി നടപടി സ്വീകരിക്കട്ടെ- ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close