
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർഥിയായ സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.
ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ നാമനിർദ്ദേശ പത്രികയിൽ പറഞ്ഞില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുനാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം നിലവിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് യുഡിഎഫ് ആയിരുന്നു. അന്നു മുതൽ വളരെ വേഗത്തിലാണ് യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.