INDIANEWSTrending

ജ്യൂസ് കുപ്പി കടിച്ച് തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; പ്ലസ് വൺ വിദ്യാർത്ഥി ശ്വാസം മുട്ടി മരിച്ചു

അംബാല: ജ്യൂസ് കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പതിനഞ്ചുകാരനായ യഷ് ആണ് മരിച്ചത്. ഹരിയാനയിലെ അംബാലയിലാണ് സംഭവം.

സോഫ്റ്റ് ഡ്രിങ് ബോട്ടിൽ സഹോദരിക്കു തുറക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് യഷ് കടിച്ചു തുറക്കാൻ ശ്രമിക്കുകയായിരുന്നു. അകത്തേക്കു തെറിച്ച അടപ്പ് തൊണ്ടയിൽ കുരുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടപ്പ് എടുത്തുമാറ്റാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് യഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.

ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെ; ആയുധവും കടത്തി..?

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ തന്നെ. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ ഉൾപ്പെടെ 20 പേരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലിൽ നിന്നെത്തിയവയാണ്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽ നിന്നാണ് ബോട്ടുകളിൽ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിൻറെ ലക്ഷ്യമെന്ന് സൂചന. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്.

ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ ഡിആർഐ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗർകോവിൽ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേ ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയിൽ ഉയർന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോൾ തോക്കുകളും കണ്ടെത്തിയിരുന്നു.

ഈ സംഭവത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കേരള ബന്ധം ഉൾപ്പടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി രൂപ വില വരുന്ന ലഹരിയാണ് ഡിആർഐ പിടികൂടിയത്.

അച്ചൻകോവിലാറിന് തീരത്തായി ഒമ്പത് ചാക്കുകൾ; എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച..

ആലപ്പുഴ: ആലപ്പുഴയിൽ വൻ വിദേശമദ്യ വേട്ട. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 553 കുപ്പി വിദേശമദ്യമാണ് കണ്ടെത്തിയത്. അച്ചൻകോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close