KERALANEWSTrending

പി സി ജോർജിനെ ഒറ്റപ്പെടുത്തി മൂലയ്ക്കിരുത്താമെന്ന് കരുതേണ്ട; ബിജെപി സംരക്ഷണം നൽകുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: പി സി ജോർജിനെ ബിജെപി സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത പണ്ഡിതൻമാർക്കെതിരെ കേസെടുക്കാതെ പിസി ജോർജ്ജിനെ ഒറ്റപ്പെടുത്തി മൂലയ്‌ക്ക് ഇരുത്താനാണ് ശ്രമമെങ്കിൽ ബിജെപി സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസിൽ നിന്നും ഇടത് പാർട്ടികളിൽ നിന്നും പുതുതായി ബിജെപിയിലേക്ക് എത്തിയവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴയിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.

ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിലപാട് കേരളത്തിൽ വർഗ്ഗീയ ശക്തികളെ വളർത്തുകയാണ്. ചില പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പി.സി ജോർജ്ജിനെ വലിയ കുറ്റവാളിയാക്കുന്നു. അതേസമയം മ്ലേച്ഛമായ വാക്കുകൾ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ മതപണ്ഡിതൻമാർക്കെതിരെയോ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെയോ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പാലാ ബിഷപ്പിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയപ്പോൾ ബിഷപ് ഹൗസിന് ബിജെപി പ്രവർത്തകർ സംരക്ഷണം നൽകി. ജോർജ്ജ് എം തോമസിന്റെ ലൗ് ജിഹാദ് പരാമർശത്തിൽ പാർട്ടി നടപടി കൈക്കൊണ്ടതോടെ കേരളം വലിയ ആപത്തിന്റെ മുകളിലാണെന്ന് ക്രൈസ്തവ സമുഹത്തിന് മനസ്സിലായെന്നും സുരേന്ദ്രൻ പറഞ്ഞു.

ജോർജ്ജിന്റെ പൗരാവകാശം സംരക്ഷിക്കാൻ ബിജെപി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പി.സി ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ സെഷൻസ് കോടതി തളളിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിക്കാനിരിക്കെ പി.സി ജോർജ്ജ് ഒളിവിലാണെന്ന തരത്തിൽ പ്രചാരണവും അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. കെ കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുളളവരാണ് ബിജെപിയിൽ എത്തിയത്. ബിജെപി തൃശൂർ ജില്ലാ ഘടകം സംഘടിപ്പിച്ച പരിപാടിയിൽ വലിയ സ്വീകരണമാണ് പുതിയ അംഗങ്ങൾക്ക് ഒരുക്കിയത്.

പി സി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ല; പൂഞ്ഞാർ ആശാൻ തിരുവനന്തപുരത്ത്

കൊച്ചി: പി സി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്. പി സി ജോർജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നായിരുന്നു ഷോൺ ജോർജ്ജ് വ്യക്തമാക്കിയത്. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം പി സി ജോർജ്ജ് ഒളിവിലാണ് എന്നാണ് പൊലീസ് നിലപാട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പി സി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

അതസസമയം പി സി ജോർജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്നും ഷോൺ ജോർജ്ജ് വിമർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു. ഈ പ്രീണനം സർക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോർജിനെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വർഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുൻകൂർ ജാമ്യ ഹർജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. 34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകൾ മാത്രമാണ് കോടതിക്കുമുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോർജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൊലീസിന്റെ നടപടിയാണെന്ന് പറയില്ല

അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പൊലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാൻ മനസില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരാനാണ് പൊലീസ് തീരുമാനമെന്നാണ് അറിയന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോർജ് ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോർജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.

വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമാണ് പി സി ജോർജിന്റെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close