INSIGHTKERALANEWSTrending

ആ കൊലവിളി മുദ്രാവാക്യങ്ങൾ വെറുതെ ഉയർന്നതാണെന്ന് തോന്നുന്നുണ്ടോ..? അന്യമതത്തിൽ പെട്ടവരുടെ കാലനായി മാറുമെന്ന് അഭിമാനിക്കുന്ന കുട്ടി..! ഒരു വളച്ചുകെട്ടലുമില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്ന സന്ദേശങ്ങൾ; വധഭീഷണി മുദ്രാവാക്യത്തിന് പിന്നിലെ കാണാപ്പുറങ്ങൾ ചർച്ചയാകുമ്പോൾ..

മാനു

നീ അന്യമതത്തിൽ പെട്ടവനാണ് അതുകൊണ്ട് തന്നെ നിന്നെ ഞാൻ കൊല്ലും..! ഇങ്ങനെ ഒരാൾ നമ്മുടെ മുഖത്ത് നോക്കി പറഞ്ഞാൽ എങ്ങനെയുണ്ടാകും..? സിനിമാരംഗം പോലെ തോന്നിയെങ്കിൽ തെറ്റി. കഴിഞ്ഞ ദിവസം കേരളം കണ്ട ഒരു കാഴ്ചയാണിത്. പക്ഷെ അത് വെറുതെ പറയുകയായിരുന്നില്ല, നെഞ്ചുപൊട്ടുന്ന ശബ്ദത്തിൽ മുദ്രാവാക്യമായി മുഴങ്ങുകയായിരുന്നു. അത് ഉയർന്നത് ഒരു കുട്ടിയിൽ നിന്നാണ് എന്നതാണ് നമ്മളെ ഞെട്ടിച്ചതും അതേ സമയം തന്നെ ഭയപെടുത്തുന്നതും.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ നടന്ന ആ മുദ്രാവാക്യങ്ങൾ വെറുതെ യാദൃശ്ചികമായി ഉയർന്നതാണെന്ന് തോന്നുന്നില്ല. അതൊരു രാഷ്ട്രീയ മുദ്രാവാക്യവുമല്ല. വലിയ താത്വിക അവലോകനങ്ങൾ ഒന്നും വേണ്ട, ആ സന്ദേശങ്ങളെല്ലാം വ്യക്തമാണ്, അവയുടെ പിന്നിലെ വസ്തുതകൾ നമ്മെ ഞെട്ടിക്കുന്നതും. അവർ മുദ്രാവാക്യ ഭീഷണി മുഴക്കിയത് പോപ്പുലർ ഫ്രണ്ടിന്റെ പ്രത്യക്ഷ ശത്രുക്കളായ ആർഎസ്എസിനോടോ ബിജെപിയോടോ ആണെന്ന് വിചാരിക്കാൻ പോലുമാകില്ല. കാരണം അവർ പറഞ്ഞത് കാവി പുതപ്പിച്ച് കിടത്തുമെന്നോ ബലിദാനികൾ കൂടുമെന്നോ അല്ല അരിയും മലരും എടുത്ത് വെച്ചോളാനാണ്.. ഹിന്ദുമതത്തിൽ പെട്ട കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ബിജെപിക്കാരനുമെല്ലാം പൊതുവായ മരണാനന്തര കർമ്മങ്ങൾക്കുള്ള വസ്തുക്കൾ ഒരുക്കിവെയ്ക്കാൻ..!

തീർന്നില്ല ഒന്നുകൂടിയുണ്ട്, കുന്തിരിക്കം വാങ്ങി വീട്ടിൽ കാത്തുവെച്ചോളാനും കൂടി കേരളത്തിലെ ജനങ്ങളോട് ഉറക്കെ പറയുന്നു. ക്രിസ്ത്യൻ മതസമൂഹത്തിന്റെ മരണാന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ‘കുന്തിരിക്കം’ സൂചിപ്പിച്ച് ഉയർത്തിയ മുദ്രാവാക്യം കേരളത്തിലെ ക്രിസ്ത്യൻ മതസമൂഹത്തോടാണ് എന്ന കാര്യവും വ്യക്തമാണ്. ഒന്നുകൂടി മറന്നെന്ന് പറഞ്ഞാണ് മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിക്കുന്നതെങ്കിലും ഒന്നും അവർ മറന്നതല്ല. കാണാതെ പോകുന്നത് നമ്മളാണ്. മര്യാദയ്ക്ക് ജീവിച്ചില്ലെങ്കിൽ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ എന്നാണ് അവർ ഭീഷണി മുഴക്കുന്നത്. രാഷ്ട്രീയമല്ല മതമാണ് ഇവിടെ വിഷയം. അന്യമതത്തിൽ പെട്ടവരെ കൊന്നുതള്ളുമെന്ന സൂചന എത്ര ലളിതമായാണ് അവർ പറഞ്ഞുവെക്കുന്നത്.

സമൂഹത്തിലെ രണ്ട് സമുദായങ്ങളെ ശത്രുക്കളായി കണ്ട് അവരെ കൊലപ്പെടുത്തുമെന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന പോപ്പുലർ ഫ്രണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. വർഗീയ വിഷം നിറച്ച് അതിനായി ഉപയോഗിക്കുന്നത് കൊച്ചുകുട്ടികളെയും. ലോക ചെസ്സ് ചാമ്പ്യനെ മുട്ടുകുത്തിച്ച് രാജ്യത്തിന് അഭിമാനമായി ഒരു പതിനാറുകാരൻ മാറുമ്പോഴാണ് അതേ സമയം തന്നെ അന്യ മതത്തിൽ പെട്ടവരെ കൊലപ്പെടുത്തുമെന്ന് അഭിമാനത്തോടെ ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ആരാണ് ഇത്തരത്തിൽ കുഞ്ഞുകുട്ടികളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെക്കുന്നത്..? ഇത്രമാത്രം ആ കുട്ടി അന്യമതത്തിൽ പെട്ടവരെ വെറുക്കുന്നത് എങ്ങനെയാണ്..? കുട്ടികളെ വളർത്തുന്ന രീതിയും അപകടകരമായ വിദ്യാഭ്യാസവുമെല്ലാം ഇവിടെയാണ് ചർച്ചയാകുന്നത്. മതപാഠശാലകളിലെ വെറുപ്പും വിദ്വേഷവും കലർന്ന വിദ്യാഭ്യാസ രീതിയും ഇതിൽ പ്രശ്നമാകുന്നുണ്ടെന്ന് ഇസ്ലാം മതം വിട്ട് പുറത്തുവന്ന ‘ഇസ്ലാമിക പണ്ഡിത’നായ അസ്‌കർ അലി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.

മതപാഠശാലകളിൽ കുട്ടികളെ പഠിക്കുന്നത് തന്നെ അന്യമതത്തിൽ പെട്ടവർ ശത്രുക്കളാണെന്നും അവരെ ഇല്ലാതാക്കണമെന്നുമാണെന്ന് അസ്‌കർ അലി വെളിപ്പെടുത്തിയിരുന്നു. തീവ്രവാദികളെ വെടിവെക്കേണ്ടിവരുന്നതിനാൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യരുതെന്നും വരെ അവർ കുട്ടികളെ പടിപികുന്നുണ്ട്. അസ്‌കർ അലിയുടെ വാക്കുകൾ ഇങ്ങനെയാണ്..

”എന്റെ കൂടെ ജനിച്ചവൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. എന്നെ പഠിപ്പിച്ചിരുന്നു. നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങൾക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികൾ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവർ പറയും അവർ ടെററിസ്റ്റുകൾ ആണെന്ന്. പക്ഷേ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ. അവർ അല്ലേ യഥാർഥ വിശ്വാസികൾ. അവർ മുസ്ലീങ്ങൾ അല്ലേ. അവർ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികൾക്ക് വേണ്ടി ചോദിക്കാൻ വരുന്നവർ അല്ലേ. അവർ ഷഹാദത്ത് കലിമ ചൊല്ലിയവർ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാൻ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങൾ ഇത് ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല, നിങ്ങൾക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.”

നാടിനും വീടിനും അഭിമാനമാകേണ്ടുന്ന വളർന്നുവരുന്ന ഒരു പുതുതലമുറയെയാണ് ഇത്തരത്തിൽ തെറ്റായ ധാരണകൾ പഠിപ്പിച്ച് വർഗീയ വിഷം കുത്തിവെച്ച് അന്യമതക്കാരുടെ ശത്രുക്കളായി വളർത്തുന്നത്. അത് മാറേണ്ടത് തന്നെയാണ്. ആ കുട്ടിയെ അതിന് പ്രേരിപ്പിച്ചവർ ആരായാലും അവരെല്ലാം ശിക്ഷിക്കപ്പെടുക തന്നെവേണം. ഇനി കേരള സമൂഹത്തിന് അറിയേണ്ടത് ഈ സംഭവത്തിൽ സർക്കാർ എത്രത്തോളം ആർജ്ജവത്തോടെ തുടർനടപടികൾ കൈക്കൊള്ളും എന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close