KERALANEWS

ബസും കാറും കൂട്ടിയുരസിയതിനെച്ചൊല്ലി തർക്കം; വാക്കേറ്റത്തിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയുരസിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് പരുക്ക്. ബസ് ഡ്രൈവറും കാറിൽ വന്ന യാത്രക്കാരനുമായുള്ള തർക്കത്തിനിടെയാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11.45ന് ആണ് സംഭവം.ആലപ്പുഴ ഡിപ്പോയിൽ നിന്നും വളഞ്ഞവഴി- പൂപ്പള്ളി-ചമ്പക്കുളം വഴി പുളിങ്കുന്നിലേയ്ക്ക് പോയ ബസ് നെടുമുടി പഞ്ചായത്ത് ജങ്ഷനിലെത്തിയപ്പോൾ അതുവഴിപോയ കാറിൽ ഒരസിയതിനെ തുടർന്നുള്ള തർക്കമാണ് കെ.എസ്ആർടിസി ഡ്രൈവർ പിഎൻ മധുവിന് പരിക്കേൽക്കാനിടയായത്.

കാറിൽ വന്ന യാത്രക്കാരനുമായുള്ള തർക്കത്തിനിടെ പുറത്തിറങ്ങിയതിനുശേഷം ബസ് ഒതുക്കിയിടാനായി കയറിയപ്പോൾ കാർ ഡ്രൈവർ ബസിന്റെ ഡോർ ശക്തിയായി ആഞ്ഞടച്ചപ്പോൾ മധുവിന്റെ വിരലിനു പരുക്കേൽക്കുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും ചെയ്തു.

ചമ്പക്കുളം പിഎച്ച്സിയിൽ മധുവിന് പ്രാഥമിക ചികിത്സക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കെ എസ് ആർ ടിസി ഡ്രൈവറുടെ വലത് കൈയുടെ തള്ളവിരലിന് നാല് സ്റ്റിച്ചിട്ടു. മധു നെടുമുടി പൊലീസിൽ പരാതി നൽകി.

കെഎസ്ആർടിസി കണ്ടക്ടർക്ക് ജപ്തി നോട്ടീസ്

ആലപ്പുഴ: കെഎസ്ആർടിസി കണ്ടക്ടർക്ക് ജപ്തി നോട്ടീസ്. ശമ്പളം മുടങ്ങുകയും ലഭിച്ച ശമ്പളത്തിൽ നിന്ന് വായ്പ തുക പിടിച്ചിട്ടും ബാങ്കിൽ പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. ആലപ്പുഴ കലവൂർ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്.

രാജീവി​ന്റെ ശമ്പളത്തിൽ നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് മാസവും ഈ തുക ബാങ്കിൽ അടച്ചില്ല. ഇതേത്തുടർന്നാണ് ബാങ്കിൻറെ നടപടി. രണ്ടാഴ്ചക്കുള്ളിൽ വായ്പ തുക മുഴുവൻ അടക്കണമെന്നാണ് ബാങ്കിൻറെ നിർദ്ദേശം. പണമില്ലാത്തത് കൊണ്ടാണ് വായ്പ അടയ്ക്കാതിരുന്നത് എന്നാണ് കെഎസ്ആർടിസി അധികൃതരുടെ ന്യായീകരണം. തുടക്കത്തിൽ ബാങ്കിൽ നേരിട്ടായിരുന്നു പണം അടച്ചത്. പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാൻ തുടങ്ങി.

ഇതോടെ ബാങ്ക് നേരിട്ട് കെഎസ്ആർടിസി ഡിപ്പോ വഴി ശമ്പളത്തിൽ നിന്നു വായ്പ തിരിച്ചുപിടിക്കാൻ കത്തു നൽകി. എന്നാൽ കഴിഞ്ഞ 5 മാസമായി ഡിപ്പോയിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും അതിനാൽ വായ്പ തുക മുഴുവൻ 15 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബങ്ക് നോട്ടിസ് അയച്ചു.

റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥനും ഭാര്യയും വിഷം കഴിച്ച നിലയിൽ; മരണം

കൊല്ലം: വിരമിച്ച കെഎസ്ആർടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ന്ദകുമാറിൻറെ ഭാര്യ ആന്ദവല്ലിയുമാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു. നേരം പുലർന്നിട്ടും വീട് തുറക്കാത്തതിനെ തുടർന്നാണ് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാരെത്തുകയും വാതിൽ പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. പുറത്ത് എടുത്ത ഇവരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവശ നിലയിലായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ അന്ദവല്ലി അശുപത്രിയിലെത്തുമുമ്പേ മരിച്ചിരുന്നു. നന്ദകുമാർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്. നന്ദകുമാർ വിരമിച്ചതിന് ശേഷം കോക്കാട് കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ ചായക്കട നടത്തിവരുകയായിരുന്നു. ആറ് മാസം മുൻപ് കശുവണ്ടി ഫാക്ടറി അടച്ചതോടെ കടയും നിർത്തി. തുടർന്ന് കടുത്ത സമ്പത്തിക പ്രതിസന്ധയിലായിരുന്നു ഇരുവരും. ഇവരുടെ മകൻ പ്ലസ് ടുക് ലാസ്സിൽ പഠിക്കുന്ന സമയത്ത് വീട് വിട്ട് പോയതാണ്. ഇതുവരെയായും തിരിച്ച് എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ആനന്ദവല്ലിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കെഎസ്ആർടിസിയെ ഇല്ലാതാക്കാനുള്ള ശ്രമം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് 700 സി.എൻ.ജി. ബസുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെ.എസ്.ആർ.ടി.സിയെ പതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ബിഎംഎസും എഐടിയുസിയും ആരോപിക്കുന്നത്. സിഎൻജി വില തുടർച്ചയായി വർധിക്കുന്നതിനാൽ ഇത്തരം ബസുകൾ ഭാവിയിൽ ലാഭകരമാകില്ലെന്നും യൂണിയനുകൾ അഭിപ്രായപ്പെടുന്നു.

നിലവിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ദീർഘദൂര സർവീസുകൾക്ക് പകരമായാണ് 700 സ്വിഫ്റ്റ് ബസുകൾ എത്തുന്നത്. ഈ ബസുകളിൽ താത്കാലികാടിസ്ഥാനത്തിലാണ് ജീവനക്കാരുടെ നിയമനം. അതിനാൽ നിലവിൽ സർവീസ് നടത്തുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും എന്തുചെയ്യുമെന്നാണ് യൂണിയനുകൾ ചോദിക്കുന്നത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം 5.62-ൽ നിന്ന് വർധിക്കുന്നത് തൊഴിൽ നഷ്ടത്തിന് കാരണമാകുമോ എന്നും യൂണിയനുകൾക്ക് അശങ്കയുണ്ട്.

കെ.എസ്.ആർ.ടി.സിയിൽ 3500 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് എ.ഐ.ടി.യു.സി നേതാവ് എംജി രാഹുൽ പറഞ്ഞു. കെ-സിഫ്റ്റ് കെ.എസ്.ആർ.ടി.സിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കെ-സിഫ്റ്റിലേക്ക് ബസുകൾ കൂടുന്നത് സുപ്പർ ക്ലാസിൽ മാത്രമാണ്. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസില്ലെന്നും ജീവനക്കാരില്ലെന്നും എംജി രാഹുൽ പറഞ്ഞു.

എന്നാൽ, ദീർഘദൂര സർവീസുകൾ സിഫ്റ്റിലേക്ക് മാറുമ്പോൾ ഓഡിനറി ബസുകൾ കൂടുതലായി ഓടിച്ച് അവയിലേക്ക് ജീവനക്കാരെ പുനഃക്രമീകരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. വരും വർഷങ്ങളിൽ കൂടുതൽപേർ വിരമിക്കുന്നതൊടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുംമാനേജ്‌മെന്റ് വിശദീകരിക്കുന്നു.

മെയ് മാസം പകുതി കഴി‍ഞ്ഞി‌‌ട്ടും തൊഴിലാളികൾക്ക് ശമ്പളം നൽകാതെ ബസുകൾ വാങ്ങാൻ കോടികൾ അനുവദിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രി സഭായോഗം ശമ്പള പ്രതിസന്ധി ചർച്ച ചെയ്യ്തില്ല. എന്നാൽ സിഎൻജി ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് 455 കോടി രൂപ അനുവദിച്ചു. കിഫ്ബി സഹായത്തോടെ 700 cng ബസ്സുകൾ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

മെയ് മാസം 18 കഴിഞ്ഞിട്ടും ഇതുവരെയും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ 30 കോടി രൂപ സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. പ്രതിമാസം 30 കോടി രൂപയിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവർ‍ഡ്രാഫ്റ്റെടുത്താണ് ശമ്പളം വിതരണം പൂർത്തിയാക്കിയത്. ഈ മാസം എന്ന് ശമ്പളം വിതരണം ചെയ്യുമെന്നു് ഒരുറപ്പും നൽകാൻ മാനേജ്മെൻറ് തയ്യാറായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close