KERALANEWSTrending

ഇബ്രാഹിമിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത് അതിരാവിലെ സൺഷേഡിൽ പതുങ്ങിയിരുന്ന്; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂർ: അയൽവാസിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കാരേങ്ങിൽ വീട്ടിൽ ഷെഫീറിനെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി മംഗലം സ്വദേശിയായ കോട്ടിലിങ്ങൽ വീട്ടിൽ ഇബ്രാഹിമിനെയാണ് വധിക്കാൻ ശ്രമിച്ചത്.

മെയ് മാസം 22ാം തീയതി പുലർച്ചെ 5 മണിക്ക് ഇബ്രാഹിം പള്ളിയിൽ പോകുന്നതിന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം വീടിന്റെ സൺഷേഡിൽ പതുങ്ങിയിരുന്ന ഷെഫിർ കരിങ്കല്ലുകൊണ്ട് തലയ്ക്ക് എറിഞ്ഞുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇബ്രാഹിം ചികിത്സയിലാണ്. പ്രതിക്ക് ഇബ്രാഹിമിനോടുള്ള മുൻ വിരോധമാണ് സംഭവത്തിന് കാരണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്എച്ച്ഒ മുഹമ്മദ് നദിമുദ്ദിൻ IPSന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ മാധവൻകുട്ടി, എസ്‌ഐ മാരായ അബ്ദുൾ ഹക്കീം, തങ്കച്ചൻ, ദേവിക,സജീവ് എന്നിവരും ഉണ്ടായിരുന്നു.

പ്രസവവേദനയുമായെത്തിയ യുവതിയെ ചികിത്സിക്കാൻ ഡോക്ടറില്ല; പ്രതിഷേധം; തോക്ക് ചൂണ്ടി എസ് ഐ

കവരത്തി: ലക്ഷദ്വീപിൽ ജനങ്ങളോട് അനീതി ആവർത്തിച്ച് അധികാരികൾ. കേന്ദ്ര സർക്കാരിന്റെ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവർക്ക് നേരെ കവരത്തി എസ് ഐ തോക്ക് ചൂണ്ടി. സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് തടഞ്ഞു. അതിനിടെയാണ് സമരക്കാർക്കുനേരെ എസ്‌ഐ തോക്കുചൂണ്ടിയത്. സമരം നടത്തിയവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സമരക്കാർക്ക് നേരെ എസ്‌ഐ അമീർ ബിൻ മുഹമ്മദ് ആണ് തോക്കു ചൂണ്ടിയത്. റദ്ദാക്കിയ യാത്രാക്കപ്പലുകൾ പുനഃസ്ഥാപിക്കുക, ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരക്കാരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന കേന്ദ്രത്തിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ദ്വീപുകാർ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു.

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ മാസങ്ങളായി ഗൈനകോളജി ഡോക്ടർ ഇല്ലാത്തത് കാരണം ഗർഭിണികൾ ബുദ്ധിമുട്ടുകയാണെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഡയറക്ടറെ കാണാൻ പോയ എഐവൈഎഫ് പ്രസിഡന്റ് നസീറിനെ ഒരു പ്രകോപനവുമില്ലാതെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നും ആരോപണമുണ്ട്.

കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ അനാസ്ഥ ദ്വീപിലെ നിരവധി ഗർഭിണികളെ ദുരിതത്തിലാക്കിയിരിന്നു. കഴിഞ്ഞ കുറച്ച ആഴ്ചകളായി ഗൈനക്കോളജി ഡോക്ടറിന്റെ സേവനം ആശുപത്രിയിലെത്തുന്ന ഗർഭണികൾക്ക് കൃത്യമായി ലഭിച്ചിരുന്നില്ല.

നിലവിലുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടർ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ആശുപത്രിയലെ പ്രവർത്തനം തടസ്സപ്പെട്ടത്. പകരം മറ്റൊരു ഡോക്ടറെ താൽകാലികമായി നിയമിക്കുന്നതിലടക്കം ആശുപത്രി അധികൃതർ വീഴ്ച വരുത്തി. കഴിഞ്ഞ ദിവസം പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു യുവതിയെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കൃത്യമായ ചികിത്സ നൽകുവാൻ ഡോക്ടറുടെ അഭാവത്തിൽ ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനായില്ല. അതേ തുടർന്ന് യുവതിയുടെ ഭർത്താവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഇടപെടൽ ഉറപ്പാക്കുന്നതിനായി എഐവൈഎഫ് ലക്ഷദ്വീപ് പ്രസിഡന്റ് നസീറിന്റെ സഹായംതേടി.

അതേ തുടർന്ന് നസീർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഭർത്താവുമായി ലക്ഷദ്വീപ് മെഡിക്കൽ സെക്രട്ടറിയെ നേരിൽ കാണുന്നതിനായി സെക്രട്ടേറിയറ്റിലെത്തി. എന്നാൽ ഇവരെ മെഡിക്കൽ സെക്രട്ടറിയെ കാണുന്നതിൽ നിന്നും പൊലീസ് വിലക്കുകയായിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ച എഐവൈഎഫ് നേതാവ് നസീറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് അവധിയിൽ പ്രവേശിപ്പിച്ചിരുന്ന ഡോക്ടറെ ആശുപത്രിയധികൃതർ തിരികെ വിളിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close