
തിരുവനന്തപുരം: ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ പ്രവീൺ (32) എന്നിവരാണ് പിടിയിലായത്.
ഈ മാസം 21 യുവതി കാമുകനോടൊപ്പം നാടുവിട്ടത്. പത്തും പന്ത്രണ്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഇളയ കുഞ്ഞുമായാണ് യുവതി പോയത്. ഇതിനെ തുടർന്ന് അനീഷയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയിൽ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് കാമുകന്റെ ബന്ധു വീട്ടിൽ ഇരുവരും ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു . പിന്നാലെ പ്രതികളെ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാർ, സിപിഒ ഷാൻ, മനോജ് , ഹേമവതി എന്നിവർ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്ലസ് ടു വിദ്യാർത്ഥിനിയുമായി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം; മാരകമയക്കുമരുന്നുകൾ ഇരുവരും ചേർന്ന് വിറ്റിരുന്നത് കൊട്ടേഷൻ സംഘങ്ങൾക്കും; കായംകുളത്തെ ദമ്പതികളുടെ ഞെട്ടിക്കുന്ന കഥ
ആലപ്പുഴ: മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിലായ കേസിൽ അനീഷിന്റെയും ആര്യയുടെയും ബന്ധങ്ങൾ അന്വേഷിച്ച് പോലീസ്. മയക്കുമരുന്നിന്റെ ഉറവിടവും പോലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ ദമ്പതികളിൽ ആര്യ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിനി വീട് വിട്ട് കാമുകനോടൊപ്പം ഇറങ്ങിയത്. ഇവർ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. അതേസമയം ഇരുവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ആര്യ ബന്ധം തുടർന്നു. കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാൽ, അധിക ദിവസം അവിടെ താമസിക്കാതെ മയക്കുമരുന്നുമായി തിരിച്ചുവരികയായിരുന്നു.
അതേസമയം മാരക മയക്കുമരുന്നുകളുമായി കായംകുളത്ത് പിടിയിലായ ദമ്പതികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടത്തിക്കൊണ്ടുവന്നിരുന്ന മയക്കുമരുന്നുകൾ കൊട്ടേഷൻ സംഘങ്ങൾക്കാണ് ഇവർ വിറ്റിരുന്നതെന്നാണ് പോലീസ് പറയുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്.
വധശ്രമ കേസിൽ ജാമ്യത്തിലായിരിക്കെയാണ് അനീഷ് പത്തൊൻപതുകാരിയായ ആര്യയുമായി പ്രണയത്തിലാകുന്നത്. ഇതിനെത്തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയായിരുന്നു. പിന്നാലെ വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവർ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നാണ് ദമ്പതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്.
ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്നാണ് ദമ്പതികളായ അനീഷും ആര്യയും ചേർന്ന് കടത്താൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് കായംകുളം സ്വദേശികളായ ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 70 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 3.5 ലക്ഷത്തോളം രൂപ വില വരും. കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ് (24,), കായംകുളം കൊറ്റുകുളങ്ങര തൈപറമ്പിൽ ആര്യ (19) എന്നിവരെയാണ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവർ പിടിയിലാകുന്നത്.
പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ്റ്റാന്റിന് തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കായംകുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ലഹരിമരുന്നുമായി അന്തർസംസ്ഥാന ബസിലാണ് ഇവർ എത്തിയത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എംഡിഎംഎ മുംബൈ, ഗോവ, എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസിൽ കായംകുളത്ത് വന്നിറങ്ങി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഇവർ പിടിയിലാകുന്നത്.
സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, മുരളിധരൻ, സിപിഒ റെജി, അനുപ്, നിസാം, ജോളി, റെസീന, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് അരുൺ ഇല്യാസ്, എഎസ്ഐ സന്തോഷ്, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എസ് പിയുടെ സ്പെഷ്യൽ സ്കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി എംഡിഎംഎ പിടികൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. 150 ഗ്രാമിലധികം എംഡിഎംഎയാണ് ഒരാഴ്ച്ചക്കിടെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.