INDIANEWSTrending

പതിനാറുകാരൻ സ്വന്തം അനിയനെ കല്ല് കൊണ്ടിടിച്ച് കൊന്നു; കല്ല് കെട്ടി കിണറ്റിലും താഴ്ത്തി; നാടിനെ നടുക്കിയ ക്രൂരകൃത്യം ഇങ്ങനെ..

അഹമ്മദാബാദ്: സ്വന്തം അനിയനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി പതിനാറുകാരൻ. ക്രൂര കൊലപാതകത്തിന് ശേഷം അനിയനെ കല്ല് കെട്ടി കിണറ്റിലും താഴ്ത്തി. ഗുജറാത്തിലാണ് സംഭവം.

മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഖേദ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തിൽ എത്തിയതെന്നും പൊലീസ് പറയുന്നു.

മെയ് 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഊഴം അനുസരിച്ച് മൊബൈലിൽ ഓൺലൈൻ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങൾ. എന്നാൽ തന്റെ ഊഴമായിട്ടും 11 വയസ്സുള്ള ഇളയ സഹോദരൻ മൊബൈൽ തരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മൊബൈൽ ലഭിക്കാത്തതിന്റെ ദേഷ്യത്തിൽ 16കാരൻ അനിയന്റെ തലയിൽ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ 11കാരനെ കല്ലുകെട്ടി തൊട്ടടുത്തുള്ള കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസിൽ കയറി 16കാരൻ സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. വൈകിയ വേളയിലും കുട്ടികൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ മൂത്തമകൻ രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു.16കാരനെ ഗുജറാത്തിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഉടൻ തന്നെ കുടുംബം വിവരം അറിയിച്ചതായി പൊലീസ് പറയുന്നു.

ക്രിക്കറ്റ് ബാറ്റ് തലയടിച്ച് ഭാര്യ; ഗാർഹിക പീഡനത്തിന് ഭാര്യക്കെതിരെ പരാതിയുമായി അധ്യാപകൻ

ഭാര്യക്കെതിരെ ഗാർഹിക പീഡനത്തിന് പരാതിയുമായി യുവാവ് കോടതിയിൽ. ഭാര്യയിൽ നിന്നും ക്രിക്കറ്റ് ബാറ്റിന് പല ദിവസങ്ങളിലും അടിയേൽക്കുന്നതായാണ് യുവാവിന്റെ പരാതി. ക്രിക്കറ്റ് ബാറ്റ് കൊണ്ട് യുവാവിനെ സ്ഥിരം മർദ്ദിക്കുന്ന ഭാര്യയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. ഗാർഹിക പീഡനത്തിന് ഇരയായ യുവാവിന്റെ ദൃശ്യം വീടിന്റെ ഡ്രോയിംഗ് റൂമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ അജിത് യാദവ് എന്നയാളാണ് മർദനത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് രണ്ടു വ്യത്യസ്ത ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഒന്നിൽ ഭാര്യയും ഭർത്താവും മാത്രമുള്ള സമയത്ത് അടികിട്ടുന്നതും രണ്ടാമത്തേതിൽ 12 വയസ്സുള്ള മകനറെ മുന്നിൽ വെച്ച് ഭർത്താവിനെ തല്ലി വീടിന് പുറത്തേക്ക് ഇറക്കിവിടുന്ന ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്. ആദ്യ ദൃശ്യങ്ങളിൽ സ്വയം സംരക്ഷിക്കുന്നതിനായി കൈകളിൽ തലയിണ കരുതിയിട്ടുണ്ട്. ഭാര്യ സുമൻ ക്രിക്കറ്റ് ബാറ്റുമായി ഭർത്താവിനെ അടിക്കുന്നതും, കൊളളാതിരിക്കാൻ ഓടിമാറുന്നതും കാൽമുട്ടിനടി കിട്ടി തിരുമ്മിക്കൊണ്ട് സോഫയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടാമത്തേതിൽ വീട്ടിനകത്തു നിന്നും തല്ല് സഹിക്കാനാകാതെ വാതിൽ തുറന്ന് പെട്ടന്ന് പുറത്തേക്ക് ഓടുന്നതാണ്. പുറത്തിറങ്ങുന്നതിനിടയിൽ തലയ്‌ക്ക് ബാറ്റുകൊണ്ടുള്ള അടികിട്ടി അദ്ധ്യാപകൻ തലതിരുമ്മിക്കൊണ്ട് ഓടിപോകുന്നതും ദൃശ്യത്തിലുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

പീഡനത്തിനിരയായ വ്യക്തി ഒരു സ്‌കൂൾ പ്രിൻസിപ്പൽ ആണെന്നും, സുമൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് ഏഴ് വർഷമായതായും പറയുന്നു. അജിത് യാദവ് ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയായ സുമനുമായി പ്രണയവിവാഹം ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ കലഹങ്ങൾ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി.

ഗാർഹിക പീഡനത്തിന് ഇരയായതായി കാണിച്ച് അജിത് യാദവ് കോടതി സംരക്ഷണം ആവശ്യപ്പെട്ടു. താൻ വളരെക്കാലമായി ഗാർഹിക പീഡനത്തിന് ഇരയാണെന്നും എന്നാൽ ഒരിക്കൽ പോലും ഭാര്യക്കെതിരെ കൈ ഉയർത്തിയിട്ടില്ലെന്നും അജിത് യാദവ് ആരോപിച്ചു. ഭിവാദി കോടതിയിൽ ഔദ്യോഗിക പരാതി നൽകിയ യാദവ് ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഭിവാഡി കോടതിയിൽ നിന്ന് സംരക്ഷണം തേടുന്നതിനായി ഇയാൾ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

അക്രമണത്തിൽ പരിക്കേറ്റ യാദവിന് വൈദ്യസഹായം ലഭിച്ചിട്ടുണ്ട്. കേസെടുക്കാനുള്ള തന്റെ നിലപാടിനെക്കുറിച്ച് സംസാരിച്ച പ്രിൻസിപ്പൽ ആയ യാദവ് പറഞ്ഞു, ‘എന്റെ ഭാര്യ എല്ലാ പരിധികളും ലംഘിച്ചതിനാൽ ഞാൻ കോടതിയിൽ അഭയം പ്രാപിച്ചു.’ താൻ ഒരിക്കലും സുമന്റെ നേരെ കൈ ഉയർത്തിയിട്ടില്ല, നിയമം കൈയിലെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു അദ്ധ്യാപകന് ആണ്. അദ്ധ്യാപകൻ ഒരു സ്ത്രീക്ക് നേരെ കൈ ഉയർത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്താൽ അത് ഇന്ത്യൻ സംസ്‌കാരത്തിനും തന്റെ നിലപാടിനും എതിരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close