ആലപ്പുഴയിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
അര്ത്തുങ്കലിലാണ് സംഭവം. ഭര്തൃസഹോദരന് ഉടന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴയിൽ കെ സ്വിഫ്റ്റ് നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
ആലപ്പുഴ : ചേർത്തലയ്ക്കടുത്ത് വയലാറിൽ ദേശീയ പാതയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്നലോറിക്ക് പിന്നിലിടിച്ച് ഡ്രൈവറുടെ നില ഗുരുതരം. 10 പേർക്ക് പരുക്ക്. ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിസാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലർച്ചേ മൂന്നോടെയായിരുന്നു അപകടം. കനത്ത മഴ മൂലം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. എസ്എൻപുരം ശാന്തിപുരം പന്തലാംകുളം അബ്ദുൽ കാദർ മകൻ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അഷറഫ് മതിലകം മതിൽ മൂലയിലെ എഫ്.ടി.എഫ് ഡോർ സ്ഥാപനത്തിന്റെ ഉടമയാണ്.