NEWSSocial MediaWORLD

ടോയ്‌ലെറ്റിലിരുന്ന് വീഡിയോ ഗെയിം കളിച്ചു; യുവാവിന്റെ പിന്നിൽ പെരുമ്പാമ്പ് കടിച്ചു

ടോയ്‌ലെറ്റിലിരുന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പാമ്പ് കടിച്ചു. ടോയ്‌ലെറ്റിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് യുവാവിന്റെ പിൻഭാഗത്ത് കടിച്ചത്. മലേഷ്യയിലെ സെലായങ്ങിലാണ് സംഭവം. 28കാരനായ സാബ്രി തസാലിക്കാണ് പാമ്പ് കടിയേറ്റത്.

ടോയ്‌ലറ്റിലിരുന്ന് 15 മിനിട്ടോളം വിഡിയോ ഗെയിം കളിക്കുന്നത് യുവാവിന്റെ പതിവായിരുന്നു. മാർച്ച് 28 ന് പതിവുപോലെ ടോയ്‌ലറ്റിലിരുന്ന സമയത്താണ് പാമ്പ് കടിച്ചത്. പെട്ടെന്ന് പേടിച്ചെഴുന്നേറ്റ സാബ്രി തസാലി പിൻഭാഗത്ത് കടിച്ച പാമ്പിനെ കൈകൊണ്ട് വലിച്ചെടുത്ത് എറിഞ്ഞിട്ടാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ഇവരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്.

ഇടൻ തന്നെ സാബ്രി തസാലി ആശുപത്രിയിലെത്തിയി ചികിത്സ തേടുകയും ചെയ്തു. വിഷമില്ലാത്തയിനം പാമ്പായതിനാൽ കൂടുതൽ ചികിത്സകൾ വേണ്ടിവന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുറിവ് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ പല്ലുകൾ മുറിവിൽ തറഞ്ഞിരിക്കുന്നത് കണ്ടത്. പാമ്പിനെ വലിച്ചെടുത്തപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം മുറിവിൽ തറഞ്ഞിരുന്ന പാമ്പിന്റെ പല്ല് പുറത്തെടുത്ത കാര്യം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close