NEWSTECHTrendingWORLD

നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി കണ്ടെത്തി; ശാസ്ത്രലോകത്തെ വിപ്ലവകരമായ കണ്ടുപിടിത്തം ഇങ്ങനെ..

നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകർ. ലോകത്തെ തന്നെ മാറ്റി മറിക്കുന്ന ഈ കണ്ടുപിടിത്തം നടത്തിയത് ടെസ്ല ഗവേഷകരാണ്. കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഇത്.

നൂറ് വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധമാണ് ഗവേഷകർ പുറത്തിറക്കിയത്. അതേസമയം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി. ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് കാനഡയിലെ ടെസ്ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഇലോൺമക്സിന് കീഴിലുള്ള ടെസ്ലയുടെ ഈ കണ്ടുപിടുത്തം.

ഇപ്പോൾ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററികളുടെ മിശ്രിതത്തിൽ നിക്കൽ ഉപയോഗിക്കുന്നുണ്ട്. ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്നോളജി. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഇവയുടെ തനതായ രാസഘടനയുള്ള ഈ ബാറ്ററികൾ ചാർജ് ചെയ്താൽ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

ബാറ്ററി ചാർജ് ചെയ്യുമ്‌ബോഴുള്ള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്. എല്ലായ്പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്താൽ ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമായ മാറ്റമാണ് ഇലക്ട്രോണിക്‌സ് വാഹനനിർമ്മാണ ഊർജ്ജമേഖലകളിൽ വരുത്തുവാൻപോകുന്നതെന്നാണ് വിലയിരുത്തൽ.

ഭർത്താവിനെ എങ്ങനെ കൊല്ലാമെന്ന നോവൽ എഴുതി; ഒടുവിൽ ഒറിജിനലായി കൊന്നുതള്ളി

ലോസ് ആഞ്ചലസ്‌: ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താമെന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്റ്റ് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കോടതി. പ്രശസ്‌ത അമേരിക്കൻ എഴുത്തുകാരി നാൻസി ക്രാംപ്ടൺ ആണ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

നോവലിൽ പറഞ്ഞിരുന്നതുപോലെ തെളിവുകൾ ഇല്ലാതെ കൊലപാതകം പൊലീസിന്റെ ശക്തമായ അന്വേഷണത്തിലാണ് വെളിച്ചത്തുകൊണ്ടുവന്നത്. കേസിൽ അറസ്റ്റിലായശേഷമാണ് നാൻസി നോവൽ പ്രസിദ്ധീകരിച്ചത്. അടുത്തമാസം 13നാണ് ശിക്ഷ വിധിക്കുക. പാചക വിദഗ്ദ്ധനായ ബോഫ്രിയായിരുന്നു നാൻസിയുടെ ഭർത്താവ്. 2018ലാണ് 63കാരനായ അദ്ദേഹത്തെ ജോലി ചെയ്തിരുന്ന ഒറിഗൺ പാചക ഇൻസ്റ്റിറ്റ്യൂട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുതുകിലും നെഞ്ചിലും വെടിയേറ്റ പാടുണ്ടായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും മാസങ്ങൾക്കുശേഷം നാൻസിയെ അറസ്റ്റുചെയ്തു. എന്നാൽ കൊലയ്ക്ക് ഉപയോഗിച്ച തോക്കോ മറ്റുതെളിവുകളോ കണ്ടെത്താനായില്ല.

കുറ്റം നാൻസി നിക്ഷേധിക്കുകയും ചെയ്തു. ഒടുവിൽ ചില വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാൻസി തന്നെയാണ് കൊലനടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം കോടതിയിലും തെളിയിക്കാനായി. ഭർത്താവിന്റെ ജോലിസ്ഥലത്തിനടുത്തായി കൈയിൽ തോക്കുമായി നിൽക്കുന്ന വീഡിയോയാണ് പ്രധാന തെളിവായി കോടതിയിൽ സമർപ്പിച്ചത്.മാത്രമല്ല നാേവലിലെ കഥാപാത്രമായ ഭർത്താവ് കൊല്ലപ്പെടുന്നതിന് സമാനമായാണ് ബോഫ്രി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്താനായി. ഭർത്താവിനെ വെടിവച്ച ദൂരം പോലും നോവലിലേതിന് സമാനമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഭർത്താവിനെ കൊല്ലാനല്ല തോക്ക് കൈവശം വച്ചതെന്നും നോവലെഴുതാൻ വേണ്ടിയായിരുന്നു എന്നുമാണ് നാൻസി പറയുന്നത്. ഇൻഷുറൻസ് തുകയെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് കണ്ടെത്തലും നാൻസി നിഷേധിച്ചിട്ടുണ്ട്. ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ ഇപ്പോൾ ശിക്ഷ ലഭിച്ചാലും മേൽകോടതികൾ നാൻസിയെ വെറുതേ വിട്ടേക്കുമെന്നാണ് പലരും കരുതുന്നത്.റോംഗ് നെവർ ഫെൽറ്റ് റൈറ്റ്, റോംഗ് ഹസ്ബൻഡ്, റോംഗ് ലവർ എന്നിവയാണ് നാൻസിയുടെ മറ്റ് പ്രധാന നോവലുകൾ. കേസിൽ അറസ്റ്റിലായെങ്കിലും നാൻസിക്ക് ഇപ്പോഴും ആരാധകർ നിരവധിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close