
ശ്രീനഗർ: ഹൗസ് ബോട്ടിന് തീ പിടിച്ച് പതിനൊന്നുകാരി വെന്തുമരിച്ചു. നഹീദ ബഷീർ എന്ന പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ ഹൗസ് ബോട്ട് ആണ് കത്തിനശിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശ്രീനഗറിലെ ദാൽ തടാകത്തിൽ വച്ചാണ് അപകടമുണ്ടായത്. ബഷീർ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനം പുഴയിലേക്ക് മറിഞ്ഞു; ഒരു മലയാളി ഉൾപ്പെടെ ഏഴ് സൈനികർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഷ്യോക് നദിയിലേക്ക് മറിയുകയായിരുന്നു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ലഡാക്കിലെ തുർട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നദിയിൽ മറിയുകയായിരുന്നു. റോഡിൽ വാഹനം തെന്നിയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പർതാപൂരിൽ നിന്ന് ഫോർവേഡ് ലൊക്കേഷനായ സബ് സെക്ടർ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. അപകടത്തിൽപ്പെട്ട 26 പേരെയും സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തിൽ വെസ്റ്റേൺ കമാൻഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.
26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.