INDIANEWSTrending

ഭക്ഷണം ചോദിച്ചപ്പോൾ ഉണ്ടാക്കുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു; ഭർത്താവ് ഭാര്യയെ കിണറ്റിലെറിഞ്ഞ് കൊന്നു

ഭോപ്പാൽ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കാൻ യുവതി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. യുവതിയെ വടി കൊണ്ട് തല്ലി അവശയാക്കിയ ശേഷം ഭർത്താവ് യുവതിയെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഹത്പിപ്ലിയ പട്ടണത്തിലാണ് സംഭവം. യശോദ (40) ആണ് മരിച്ചത്. പ്രതിയായ ദിനേശ് മാലിയെ പൊലീസ് പിടികൂടി.ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോൾ താൻ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.

തടയാൻ ശ്രമിച്ച മകളെയും ദിനേഷ് മർദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടിൽ നിന്നോടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മകൾ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close