KERALANEWSTop News

ആലപ്പുഴയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; 18 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 18 പേർ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് അറസ്റ്റിലായത്. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികളെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 24 പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കുട്ടി വിളിയ്‌ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവർ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദമായ റാലി നടന്നത്. റാലിക്കിടെ ഒരു കുട്ടിയാണ് മത വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ നാളെ പോപ്പുലർ ഫ്രണ്ട് എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. റാലിയുടെ പേര് പറഞ്ഞ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ എടുക്കുന്നവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച്.

വിഷയത്തിൽ ഉചതമായ നടപടി വേണമെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ചിൽ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവർക്ക് മാത്രമല്ല സംഘാടകർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

റാലിക്കെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോൾ ശക്തമായ നടപടി ആവശ്യമല്ലേ?. എന്തുകൊണ്ടാണ് ഇത് തടയാൻ കഴിയാത്തത്?. സംഘാടകർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. വിദ്വേഷമുദ്രാവാക്യം ആരു വിളിച്ചാലും കർശന നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തിൽ യുക്തമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു.

വയോധികയുടെ പെൻഷൻ തട്ടിയെടുത്ത ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ; ആരും അറിയില്ലെന്ന് കരുതിയ തട്ടിപ്പിൽ അരുൺ പിടിയിലായത് ഇങ്ങനെ..

തിരുവനന്തപുരം: വയോധികയുടെ പെൻഷൻ തട്ടിയെടുത്ത കേസിൽ ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അരുണാണ് പിടിയിലായത്. നെയ്യാറ്റിൻകര സബ് ട്രഷറിയിൽ നിന്നാണ് ഇയാൾ പെൻഷൻ തുക തട്ടിയത്. കോട്ടയം കറുകച്ചാൽ സ്വദേശി കമലമ്മയുടെ പെൻഷൻ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

ബുധനാഴ്ച പെൻഷൻ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഈ മാസം 19ന് മറ്റൊരു ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി. കറുകച്ചാൽ സബ് ട്രഷറിയിലെ ജൂനിയർ സൂപ്രണ്ടായ അരുൺ നെയ്യാറ്റിൻകര ട്രഷറിയിൽ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടിൽ നിന്ന് ചെക്കിന്റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി കൈപ്പറ്റിയത്.

കമലമ്മ പരാതി നൽകിയതോടെ, ട്രഷറി ജോയിന്റ് ഡയറക്ടർ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അരുൺ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് അരുണിനെ സസ്‌പെൻഡ് ചെയ്തു. പെൻഷണറുടെ അറിവോ അനുമതിയോ ഇല്ലാതെ പണം പിൻവലിച്ചതിനാണ് നടപടി.

നെയ്യാറ്റിൻകര സബ് ട്രഷറിയിലെ ഓഫീസർ ചെങ്കൽ സ്വദേശി മണി, ക്യാഷ്യർ കാട്ടാക്കട സ്വദേശി അബ്ദുൾ റസാഖ്, ക്ലാർക്ക് മലപ്പുറം സ്വദേശി ജസ്‌ന എന്നിവരേയും നോട്ടപ്പിശകിന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തൃശൂരിൽ പിടിയിലായത് ഫ്രീക്കനും സുന്ദരനും സൂര്യനും ഉൾപ്പെടെ ഏഴ് പേർ

തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് മർദ്ദിച്ച കേസിൽ ഏഴ് പേർ പിടിയിൽ. മുള്ളൂർക്കര കണ്ണംമ്പാറ സ്വദേശി ചാക്യാട്ട് എഴുത്തശ്ശൻ വീട്ടിൽ ശ്രീജുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പിടികൂടിയത്. കേസിൽ മഹേഷ്, സുമേഷ് എന്ന ഫ്രീക്കൻ, സനൽ (20), ശരത്ത് എന്ന സൂര്യൻ (22), റിനു സണ്ണി (27), മഞ്ജുനാഥ് (22), രാഗേഷ് എന്ന സുന്ദരൻ (33) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായത് കൊള്ളപലിശാ സംഘമാണെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ ചികിത്സാ ആവശ്യത്തിന് കാർ പണയംവച്ച് ആര്യമ്പാടം സ്വദേശിയായ മഞ്ജുനാഥിൽ നിന്ന് ശ്രീജു ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഈ മാസം 24 ന് ശ്രീജുവിനെ തട്ടി കൊണ്ടുപോകുകയായിരുന്നു. ശ്രീജുവിന്റെ മോതിരം, പഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർന്ന സംഘം ക്രൂരമായി മർദ്ദിക്കുകയും 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പൊലീസെത്തി മോചിപ്പിച്ച ശ്രീജു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close