INDIANEWSTrending

മദ്രസ വിട്ട് ഓടിപ്പോകാതിരിക്കാൻ കുട്ടികളെ ചങ്ങലക്കിട്ടു; ഒരു പരാതിയുമില്ലെന്ന് മാതാപിതാക്കൾ; മദ്രസയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് രേഖാമൂലം അപേക്ഷയും

ലക്‌നൗ: ഓടിപ്പോകാതിരിക്കാൻ മദ്രസയിൽ കുട്ടികളെ ചങ്ങലക്കിട്ടു. രണ്ട് ആൺകുട്ടികളുടെ കാലിലാണ് മൗലാന ചങ്ങല കൊണ്ട് ബന്ധിച്ചത്. ലക്നൗവിലാണ് കൊടുംക്രൂരത അരങ്ങേറിയത്.

ലക്‌നൗവിലെ പ്രാദേശിക മാദ്ധ്യമം ആണ് മൗലാനയുടെ ക്രൂരത പുറം ലോകത്തെ അറിയിച്ചത്. പ്രദേശവാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മദ്രസയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തിയാണ് കുട്ടികളുടെ കാലുകളിലെ പൂട്ടുകൾ അഴിച്ചുമാറ്റിയത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ മോചിപ്പിച്ച ശേഷം, പ്രതിയെ കസ്റ്റഡിയിലെടുത്തു.

എന്നാൽ ഒരു പരാതിയുമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. മദ്രസയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് രേഖാമൂലം അപേക്ഷയും അവർ എഴുതി നൽകി. കുട്ടികളെ ചങ്ങലയ്‌ക്കിട്ട മൗലാനയ്‌ക്കെതിരെ പരാതിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

നിരവധി തവണ കുട്ടികൾ മദ്രസകളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. അതുകൊണ്ട് കർശന ശിക്ഷകൾ നൽകാൻ മൗലാനയോട് പറഞ്ഞിരുന്നു. മൗലാനയ്‌ക്കെതിരെ പരാതിയില്ല. നടപടി സ്വീകരിക്കരുതെന്നും ഇവർ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

അതേസമയം പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി കുട്ടികൾ പറഞ്ഞു. പഠിക്കാതിരിക്കാൻ ടോയ്‌ലറ്റിൽ പോലും ഒളിച്ചിരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close