INDIANEWSTrending

ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 28 കോടിയുടെ കൊക്കെയ്നുമായി രണ്ട് യുവതികൾ പിടിയിൽ; കസ്റ്റംസിന്റെ പരിശോധനയിൽ വനിതകൾ കുടുങ്ങിയതിങ്ങനെ..

ന്യൂഡൽഹി: വിമാനത്തിൽ കടത്താൻ ശ്രമിച്ച കൊക്കെയ്‌നുമായി രണ്ട് വനിതകൾ പിടിയിലായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് യുവതികൾ പിടിയിലായത്. രണ്ടുപേരുടെയും പക്കൽ നിന്നായി കൊക്കെയ്‌ൻ നിറച്ച 181 ക്യാപ്സ്യൂൾ ആണ് പിടിച്ചെടുത്തത്.

ഇരുവരും ഉഗാണ്ടയിൽ നിന്നും വന്ന വനിതകളാണെന്ന് കസ്റ്റംസ് വ്യക്‌തമാക്കി. വയറ്റിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സംശയം തോന്നി പരിശോധിച്ചതോടെയാണ് കൊക്കെയ്‌ൻ കണ്ടെത്തിയത്. വിപണിയിൽ ഇതിന് 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തിൽ ഉഗാണ്ടയിൽ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡൽഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളിൽ നിന്നും കൊക്കെയ്ൻ അടങ്ങിയ 80 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ 14 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആർ.ഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയാണ് ഇയാൾ നെടുമ്പാശ്ശേരിയിലെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിൻറെ രഹസ്യ അറക്കുള്ളിൽ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close