INDIANEWSTrending

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭാര്യ ഉണ്ടാക്കുന്നത് മാഗ്ഗി മാത്രം..! ഒടുവിൽ ഇരുവർക്കും ഒന്നിച്ച് ഒരിക്കലും ജീവിക്കാനാവില്ലെന്ന് വിധിയെഴുതി കോടതിയും; മാഗ്ഗി കാരണം പുലിവാല് പിടിച്ച ദമ്പതികളുടെ കഥ

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭർത്താവ് ഉണ്ടാക്കുന്നത് മാഗ്ഗി. ഒടുവിൽ സഹികെട്ട് വിവാഹമോചനത്തിന് അപേക്ഷിച്ച് ഭർത്താവ്. എല്ലാ നേരവും മാഗ്ഗി മാത്രം ഉണ്ടാക്കുന്നത് കണ്ട് കാരണം ചോദിച്ചപ്പോൾ ഭാര്യക്ക് വേറെ ഭക്ഷണം ഒന്നും ഉണ്ടാക്കാൻ അറിയില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് ഭാര്യയുമൊത്ത് ജീവിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഭർത്താവ് വിവാഹമോചനം തേടിയത്.

മൈസുരുവിലാണ് സംഭവം. മാഗി മാത്രം ഉണ്ടാക്കാൻ അറിയാവുന്ന ഭാര്യ, ഭർത്താവിന് മൂന്ന് നേരവും അത് തന്നെ പാകം ചെയ്ത് കൊടുക്കുകയായിരുന്നു. ഇതിൽ രോഷം കൊണ്ട ഭർത്താവ് ഭാര്യയുമായി വേർപിരിയാൻ തീരുമാനിച്ചു.

കടയിൽ പോകുമ്പോഴെല്ലാം ഭാര്യ നൂഡിൽസ് മാത്രമേ വാങ്ങാറുള്ളൂ എന്നും അത് മാത്രമേ പാകം ചെയ്യാറുള്ളൂ എന്നുമായിരുന്നു ഇയാളുടെ പരാതി. ഇതിനെ മാഗി കേസ് എന്നാണ് അന്ന് കേസ് പരിഗണിച്ച ബല്ലാരി ജഡ്ജി ആർഎൽ രഘുനാഥ് വിശേഷിപ്പിച്ചത്. ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് കോടതി ഇവർക്ക് വിവാഹമോചനം നൽകി. ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ വിവാഹ മോചനത്തിൽ എത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണെന്ന് ജഡ്ജി പറഞ്ഞു.

മകൻ ഒളിച്ചോടിയതിന് പിന്നാലെ അമ്മയും പെൺമക്കളും ജീവനൊടുക്കി; കൂട്ട ആത്മഹത്യ പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന്..?

ബാഗ്പത്: മകൻ പെൺകുട്ടിയുമായി ഒളിച്ചോടിയതിന് പിന്നാലെ അമ്മയും പെൺമക്കളും ജീവനൊടുക്കി. പോലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് അമ്മയും മക്കളും ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെ അനുരാധ പെൺമക്കളായ പ്രീതി, സ്വാതി എന്നിവരാണ് മരിച്ചത്.

അനുരാധയുടെ മകൻ പ്രിൻസ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് മെയ് 25 ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പൊലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മകനെയും പെൺകുട്ടിയെയും കണ്ടെത്തിയില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെൺമക്കളായ പ്രീതിയും സ്വാതിയും ജീവിതം അവസാനിപ്പിച്ചത്. പൊലീസെത്തിയാണ് സ്ത്രീകളെ ഛപ്രൗളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജ് കമൽ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

ഇരുവരും തമ്മിൽ അവിഹിതമെന്ന് സംശയം; ഭർത്താവിൻറെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭാര്യ

ഹൈദരാബാദ്: ഭർത്താവി​ന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. ഭർത്താവിന് വനിതാ സുഹൃത്തുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള സംശയത്തെത്തുർന്നാണ് ബലാത്സംഗം ചെയ്യാൻ ഭാര്യ ക്വട്ടേഷൻ നൽകുന്നത്. സംഭവത്തിൽ യുവതിക്ക് പുറമേ വാടക ഗുണ്ടകളും പോലീസിൻറെ പിടിയിലായിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവിൻറെ ഭാര്യയാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ഹൈദരാബാദിലെ ഗച്ചിബൗളിയിലാണ് സംഭവം നടന്നിരിക്കുന്നത്.

കുട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഭാര്യയ്ക്കും മറ്റു വാടക ഗുണ്ടകൾക്കുമെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 32കാരനായ യുവാവിനെ വനിതാ സുഹൃത്ത് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദത്തിലായതോടെ ഇവർ യുവാവിൻറെ വീട്ടിൽ വരാൻ തുടങ്ങി. പിന്നീട് ഇവിടെ താമസിക്കാനും ആരംഭിച്ചെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ യുവതി ഇവരുടെ വീട്ടിൽ കഴിഞ്ഞു. ആദ്യം എല്ലാം നല്ല രീതിയിലായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവ് വനിതാ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് ഭാര്യയ്ക്ക് സംശയം തോന്നി, ഗച്ചിബൗളി ഇൻസ്പെക്ടർ സുരേഷ് പറഞ്ഞു. ഇവരുടെ ബന്ധത്തെച്ചൊല്ലി തർക്കം ആരംഭിച്ചതോടെ വനിതാ സുഹൃത്ത് വീട്ടിൽ നിന്ന് താമസം മറി. പക്ഷേ പ്രശ്നം ഇതുകൊണ്ട് അവസാനിച്ചില്ല.

മെയ് 26ന് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ എന്ന് പറഞ്ഞ് യുവാവിൻറെ ഭാര്യ വനിതാ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു. മാതാപിതാക്കക്കൊപ്പമായിരുന്നു യുവതി വീട്ടിലേക്ക് എത്തിയത് എന്നാൽ ഒറ്റയ്ക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ പുറത്ത് നിർത്തി ഇവരെ വീട്ടിനകത്ത് കയറ്റുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് അവിടെ അഞ്ച് പുരുഷ്നമാരുണ്ടെന്ന് ഇവർ അറിയുന്നത്.

ആറുപേരും ചേർന്ന് തന്നെ നിലത്തിട്ടാണ് ആക്രമിച്ചതെന്നാണ് വനിതാ സുഹൃത്തിൻറെ പരാതിയിൽ പറയുന്നത്. വായിൽ തുണിതിരുകി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും ഒടുവിൽ ശബ്ദം കേട്ടെത്തിയ മാതാപിതാക്കളാണ് തന്നെ രക്ഷിച്ചതെന്നും പരാതിയിലുണ്ട്. പരാതിയ്ക്ക് തൊട്ടുപിന്നാലെയാണ് ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close