INDIAMoviesNEWSTrending

നയൻതാര വിഘ്‌നേഷ് വിവാഹം വൻ വിവാദത്തിൽ; വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

ചെന്നൈ: നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം വീണ്ടും വിവാദത്തിലേക്ക്. വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. സാമൂഹിക പ്രവർത്തകൻ ശരവണൻ ആണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്. പരാതി കമ്മീഷൻ സ്വീകരിച്ചു.

ജൂൺ 9ന് ചെന്നൈ മഹാബലിപുരം ഇസിആർ റോഡിലെ സ്റ്റാർ ഹോട്ടലിൽ വച്ച് വൻ ആഡംബരത്തോടെയാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ പരിപാടിയുടെ നടത്തിപ്പ് സ്വകാര്യ ഈവൻറ് മാനേജ്മെൻറ് കമ്പനിക്ക് കൈമാറിയതോടെ കർശന നിയന്ത്രണങ്ങളാണ് ഉണ്ടായത്. വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സ്വകാര്യ അംഗരക്ഷകരെ വിന്യസിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിലെ ബാർകോഡ് സ്‌കാൻ ചെയ്‌തതിന് ശേഷമേ അതിഥികളെ അകത്ത് കടത്തിവിട്ടുള്ളൂ. കൂടുതൽ കർശന നിയന്ത്രണങ്ങൾ കാരണം ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ പോലും പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും അനുവദിച്ചിരുന്നില്ല.

ഇതിനെ തുടർന്ന് സ്റ്റാർ ഹോട്ടലിന് പിന്നിലെ ബീച്ചിലൂടെ പോലും പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനുമായി പൊതുജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടത് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതോടെ നയൻതാര വിഘ്നേഷ് വിവാഹം മൂലം പൊതുജനത്തിൻറെ സഞ്ചാരം പോലും നടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകൻ ശരവണൻ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുന്നത്.

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്ന റിസോർട്ടിന് സമീപത്തുള്ള പൊതുസ്ഥലമാണ് ബീച്ച്. ഈ പ്രദേശത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഹർജി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാദം കേൾക്കുന്നതിനായി സ്വീകരിച്ചു.

‘നല്ലൊരു ഭർത്താവ് ആയിരുന്നു പ്രഭുദേവ, നയൻതാര ബ്ലാക്ക് മാജിക് വഴി മയക്കി എടുത്തതാണ്’

ചെന്നൈ: നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നയൻസിനെ കുറിച്ചുള്ള പഴയ പല വാർത്തകളും വീണ്ടും കുത്തിപ്പൊക്കിരിക്കുകയാണ് വിമർശകർ. നടനും നർത്തകനുമായ പ്രഭുദേവയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വാർത്തകളാണ് കൂടുതലും പ്രചരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും എന്നാൽ അധിക നാളുകൾ ആകുന്നതിനു മുമ്പ് തന്നെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.

പ്രഭുദേവയുമായുള്ള ഗോസിപ്പുകൾ വന്ന സമയത്ത് നയൻതാരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു. പ്രഭുദേവയുടെ ഭാര്യ അന്ന് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രഭുദേവയും റംലത്തും വിവാഹിതരാകുന്നത് 1995ലാണ് .മുസ്ലീം കുടുംബത്തിൽ ജനിച്ച റംലത്ത് പ്രഭുദേവയുമായുള്ള വിവാഹത്തിനുശേഷം ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഇരുവരും സന്തോഷത്തോടുകൂടി ജീവിക്കുന്ന സമയത്താണ് നയൻതാരയുമായി പ്രഭുദേവ അടുക്കുന്നത്. എന്നാൽ പ്രഭുദേവ നയൻതാരയെ പ്രണയിച്ചത് അല്ലെന്നും ബ്ലാക്ക് മാജിക് കാണിച്ച് നയൻതാര പ്രഭുദേവയെ മയക്കി എടുത്തതാണെന്നുമാണ് അന്ന് റംലത്തു ആരോപിച്ചത്.

ആദ്യഭാര്യ രംഗത്ത് വന്നതോടുകൂടി നയൻതാര പ്രഭുദേവ ബന്ധം വിവാദക്കുരുക്കിൽ ചാടുകയായിരുന്നു. പ്രഭുദേവ സ്നേഹവും സംരക്ഷണവും നൽകുന്ന നല്ലൊരു ഭർത്താവ് ആയിരുന്നുവെന്നും നയൻതാര പ്രഭുദേവയെ ബ്ലാക്ക് മാജിക് വഴി മയക്കി എടുത്തതാണ് എന്നും ആയിരുന്നു അന്ന് റംലത്ത് പറഞ്ഞത്. തൻറെ ഭർത്താവുമൊത്ത് 15 വർഷത്തോളം സ്നേഹത്തോടെ ആയിരുന്നു താൻ കഴിഞ്ഞത് എന്നും തനിക്കും കുട്ടികൾക്കും വേണ്ടി ഒരു വീടു വാങ്ങി നൽകിയിരുന്നു എന്നും എന്നാൽ അതെല്ലാം മാറി മറഞ്ഞു എന്നും. അദ്ദേഹത്തിൻറെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ വരികയും തൻറെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയ നയൻതാരയെ അറസ്റ്റ് ചെയ്യണമെന്ന് അന്ന് റംലത്തു ആവശ്യപ്പെട്ടിരുന്നു .മാത്രമല്ല നയൻതാരയെ എവിടെവച്ച് കണ്ടാലും ചെരിപ്പൂരി അടിക്കും എന്നും അന്ന് റംലത്ത് പറഞ്ഞിരുന്നു. ഇപ്പോൾ റംലത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . പ്രഭുദേവ നയൻതാര ബന്ധം പെട്ടെന്ന് തന്നെ അവസാനിച്ചിരുന്നു .അതിനുശേഷമാണ് വിഘ്നേഷുമായി നയൻതാര പ്രണയത്തിലാകുന്നത്.

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനെത്തി നയൻതാരയും വിഘ്‌നേഷും

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ജൂൺ 12നാണ് ഇരുവരും കേരളത്തിലെത്തിയത്. തിരുവല്ലയിലുള്ള കുടുംബ വീട്ടിലേക്കായിരുന്നു ഈ യാത്ര. വിവാഹശേഷമുള്ള ആദ്യത്തെ കേരളസന്ദർശനമാണിത്.

ജൂൺ ഒൻപതിനാണ് ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോട്ടിൽ വിവാഹിതരായത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close