‘സ്വാഭാവമാണ് സൗന്ദര്യം’; ഞങ്ങൾക്ക് അദ്ദേഹം ഒരു മാതൃകാ പിതാവായിരുന്നുവെന്ന് സതീഷ് സത്യൻ; നടൻ സത്യനെ കുറിച്ച് പിതൃദിനത്തിൽ മകൻ മനസുതുറക്കുന്നു..

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് സത്യൻ. തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ അദ്ദേഹം തിളങ്ങി നിന്നു. ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. മലയാള ചലച്ചിത്ര രംഗത്ത് സത്യന്റേതായ ഒരു സിംഹാസനം തന്നെ ഉണ്ടെന്ന് പറയാം. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച അഭിനയം കാഴ്ച വെച്ച അദ്ദേഹത്തെ അനുകരിക്കാൻ മലയാള നടന്മാരിൽ ഒട്ടനവധി പേർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും സത്യന് പകരം വെക്കാൻ മറ്റൊരാളില്ലെന്നതാണ് വാസ്തവം. പിതൃദിനത്തിൽ നടൻ സത്യനെ കുറിച്ച് മീഡിയ മംഗളത്തോട് തുറന്ന് സംസാരിക്കുകയാണ് മകൻ സതീഷ് സത്യൻ.
ഒരു മാതൃകാ പിതാവായിരുന്നു സത്യൻ എന്നാണ് മകൻ പറയുന്നത്. സ്നേഹനിധിയും വാത്സല്യവാനുമായ പപ്പ തങ്ങളെ വളരെയേറെ തങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പലർക്കും ഉള്ള ഒരു സംശയമാണ് സത്യൻ മദ്യപിച്ചിട്ടുണ്ടോ എന്നത്. ഒരിക്കൽ പോലും അദ്ദേഹത്തെ മദ്യപിച്ചോ സിഗരറ്റ് വലിച്ചോ കണ്ടിട്ടില്ലെന്നാണ് മകൻ പറയുന്നത്. ഞങ്ങളുടെ വിദ്യാഭയസത്തിലും സ്വഭാവ രൂപീകരണത്തിൽ അച്ഛൻ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സതീഷ് സത്യൻ പറയുന്നു.
വിശദമായ വീഡിയോ സ്റ്റോറി കാണാം..