‘അന്ന് അച്ഛൻ പൊട്ടിക്കരഞ്ഞു’; ഭാവിയിൽ നീ ദുഖിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു; പിതൃദിനത്തിൽ നടൻ ജഗന്നാഥ വർമ്മയുടെ ഓർമ്മകളുമായി മകൻ മനു വർമ്മ..

ശ്രദ്ധേയനായ മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ താരവുമായിരുന്നു കെ.എൻ.ജഗന്നാഥ വർമ്മ. അറുന്നൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒരു റിട്ട.പോലീസ് ഉദ്യോഗസ്ഥനും കഥകളി കലാകാരനും കൂടിയായിരുന്നു. മൂന്നു പതിറ്റാണ്ടിലധികം മലയാള ചലച്ചിത്ര വേദിയിൽ അദ്ദേഹം നിറഞ്ഞു നിന്നു. ന്യൂഡൽഹി, ലേലം, പത്രം, എന്നിവ പ്രധാന കഥാപാത്രങ്ങൾ ചെയ്ത സിനിമകളാണ്. പിതൃദിനത്തിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മീഡിയ മംഗളത്തോട് പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മകനായ മനു വർമ്മ.
അച്ഛൻ ഇപ്പോൾ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് മനു വർമ്മ പറയുന്നു. അച്ഛൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയി കാണണമെന്നായിരുന്നു. ആഗ്രഹിച്ച എല്ലാം നേടിയ ഒരാളായിരുന്നു അച്ഛൻ. എസ്ഐ ആയി പോലീസിൽ കയറി എസ്പി ആയി റിട്ടയർ ചെയ്ത ആളാണ്. കഥകളി കലാകാരനായും അദ്ദേഹം തിളങ്ങി. അച്ഛനെ പറ്റി ഓർക്കുമ്പോഴെല്ലാം ഒരു നഷ്ടബോധം ആണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
വിശദമായ വീഡിയോ സ്റ്റോറി കാണാം..