KERALANEWSTrending

പിതൃദിനത്തിൽ നാടിനെ ഞെട്ടിച്ച് അച്ഛന്റെയും മകനെയും ആത്മഹത്യ; ജീവനൊടുക്കാൻ വീട് വിട്ടിറങ്ങി ബാബു പോയത് വാക്കുതർക്കത്തിന് പിന്നാലെ; മകന്റെ ആത്മഹത്യ അച്ഛന്റെ മൃതദേഹം കണ്ട് മനംനൊന്തും

കൊച്ചി: പിതൃദിനത്തിൽ അച്ഛനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്തിന്റെ ഞെട്ടലിൽ നാട്. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ആദ്യം അച്ഛനും പിന്നാലെ മകനും കീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പള്ളിപ്പുറം എട്ടാം വാർഡിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ബാബുവിനെയും മകൻ സുബീഷിനേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായും നാട്ടുകാർ പറഞ്ഞു. വഴക്കിന് പിന്നാലെ വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകൻ സുഭാഷും ആത്മഹത്യ ചെയ്തെന്നാണ് വിവരം. കുടുംബ കലഹത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്.

ബസിലെ പോക്കറ്റടി പാളിയതോടെ കിട്ടിയത് എട്ടി​ന്റെ പണി; നൂറ്റി അന്‍പതിലധികം മോഷണം നടത്തിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍കോട് പിടിയിലാകുമ്പോൾ

കാസര്‍കോട്: നൂറ്റി അന്‍പതിലധികം മോഷണം നടത്തിയ കള്ളന്മാരെ പിടികൂടി പോലീസ്. കോഴിക്കോട് സ്വദേശികളായ പ്രബീഷ്, ഷിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തലപ്പാടിയില്‍ ബസിൽ പോക്കറ്റടിക്കുന്നതിനിടെയാണ് പെരുവണ്ണാമുഴി സ്വദേശിയായ പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസ് നടത്തിയ വ്യാപക പരിശോധനക്ക് ഒടുവിലാണ് കൂട്ടാളിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഷിജിത്തിനെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസിന് മനസിലായത്. നൂറ്റി അന്‍പതിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും പിടിക്കപ്പെടാത്തതാണ്. പിടിക്കപ്പെട്ട കേസുകളും അനേകമുണ്ട്. പ്രബീഷിനെതിരെ ബാലുശേരി, കല്‍പ്പറ്റ, പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഷിജിത്തിനെതിരെ കുമ്പള സ്റ്റേഷനില്‍ നേരത്തെ കേസുണ്ട്.

കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്ത് നിന്നും രാവിലെ മംഗലാപുരത്തേക്ക് തീവണ്ടിയില്‍ പോയി അവിടെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നാണ് സംഘം പോക്കറ്റടിക്കുന്നത്. ഓരോ ദിവസവും കിട്ടുന്ന കാശുമായി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ രീതി. ഈ സംഘം എവിടെയെല്ലാം മോഷണങ്ങള്‍ നടത്തിയെന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close