ഭർത്താവ് ഭാര്യയെ വെട്ടി; ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ചും വെട്ടി; പരിക്കേറ്റ മൂന്ന് പേരും ചികിത്സയിൽ; പാലക്കാട് നടന്ന സംഭവം ഇങ്ങനെ..

പാലക്കാട്: പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭർത്താവ് രാമൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ നെണ്ടൻ കിഴായയിലാണ് സംഭവം. നേരിൽ കണ്ട ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ – രാമൻ ഭാര്യയെ വെട്ടിയപ്പോൾ അറുമുഖൻ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്. രാമന്റെ ആക്രമണത്തിൽ സുധയ്ക്കും വെട്ടേറ്റു. സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തിൽ രാമനും പരിക്കേറ്റു. സംഭവത്തിൽ പോലീസ് കേസെടുത്തു.
ജോബി അകന്ന് താമസിച്ചത് ഭർത്താവിന്റെ സംശയ രോഗം സഹിക്കാൻ പറ്റാതായതോടെ; ഭാര്യയെ ഉളിക്ക് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് അശോകനും; രക്ഷപെട്ട പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്
കോതമംഗലം: ഭാര്യയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപെട്ട ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശി മോളയിൽ അശോകനെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഇയാൾ രക്ഷപെടുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് സംഭവം. രാവിലെ 8 മണിയോടുത്ത് കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് പിന്നിൽ നിന്നുമാണ് അശോകൻ ഭാര്യ ജോബിയെ ഉളികൊണ്ട് കുത്തിയത്. സംഭവത്തിൽ ഊന്നുകൽ പൊലീസ് അശോകനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കുത്തേറ്റ് ജോബി അവശയായി വീഴുന്നതിനിടയിൽ സ്ഥലത്തുനിന്നും സ്കൂട്ടറിൽ രക്ഷപെട്ട് ഇയാളെ കണ്ടെത്താൻ ഉടൻ പൊലീസ് ഊജ്ജിതമായ തിരച്ചിൽ ആരംഭിച്ചിരുന്നു. അകാരണമായി സംശയിക്കുന്നത് പതിവായതോടെ ജോബി ഇയാളിൽ നി്ന്ന് അകന്ന് താമസിക്കുകയായിരുന്നു. ജോബിക്കൊപ്പമാണ് മക്കളും കഴിഞ്ഞിരുന്നത്.
സംഭവദിവസം ജോലിക്ക് പോകാൻ തയ്യാറായി റോഡിലെത്തിയ ജോബി ,വാഹനം കാത്തുനിൽക്കെയാണ് അശോകൻ ആക്രമിച്ചത്.കുത്തേറ്റ് അവശയായി വീണ ജെബിയെ കൂടെയുണ്ടായിരുന്ന ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമാതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിക്കഴിയുന്ന ജോബി അപകടനില തരണം ചെയ്തെന്നാണ് സൂചന. ഇവരുടേത് പ്രേമ വിവാഹമായിരുന്നു. ഇരുവരുടെയും വീടുകളും അടുത്തടുത്താണ്.എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9497947305 ,9847106090 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിക്കുന്നു.