KERALANEWSSocial MediaTrending

‘ഇന്ന് സീതി ഹാജി ദിനമായിരുന്നോ..?’ വംശീയാധിക്ഷേപം നടത്തിയ പി കെ ബഷീറിനെതിരെ മണിയാശാന്റെ ഒളിയമ്പ് ഇങ്ങനെ..

തിരുവനന്തപുരം: വംശീയാധിക്ഷേപം നടത്തിയ ഏറനാട് എംഎൽഎ പി കെ ബഷീറിനെതിരെ ഒളിയമ്പുമായി മുൻ മന്ത്രി എം എം മണി. ഇന്ന് സീതിഹാജി ദിനമായിരുന്നോ എന്ന് ചോദിച്ചാണ് എം എം മണി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഇന്ന് ഫേസ്‌ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ എന്നും അദ്ദേഹം കുറിച്ചു. പി കെ ബഷീർ എംഎൽഎയുടെ പിതാവിന്റെ പേര് പി സീതി ഹാജി എന്നാണ്. എം.എം മണിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടവേയാണ് എം എം മണി മറുപടിയുമായി രംഗത്തുവന്നത്.

‘സമൂഹ മാധ്യമങ്ങളിലൂടെ ജനം തെറി പറയുന്നുണ്ട്; ഇനി ഞാനെന്ത് പറയാനാ..?’ മണിയാശാന്റെ പ്രതികരണം ഇങ്ങനെ..

ഇടുക്കി: പി കെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി എംഎം മണി എംഎൽഎ. ബഷീറിൻറെ പരാമർശത്തിന് സമൂഹ മാധ്യമങ്ങളുടെ ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നും താൻ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

‘എം.എൽ.എ. ബഷീറിൻറെ പരാമർശത്തിന് സമൂഹ മാധ്യമങ്ങളുടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ ഒന്നും പറയേണ്ട ആവശ്യമില്ല. എം.എൽ.എ ക്വാർട്ടേഴ്‌സിൽ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോൾ ചോദിയ്ക്കും’- എം.എം മണി പറഞ്ഞു.

മുസ്‍ലിം ലീ​ഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ എം.എം മണി എം.എൽ.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചത്.

‘കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ’… എന്നാണ് ഏറനാട് എം.എൽ.എ പി.കെ ബഷീർ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലാണ് എംഎൽഎയുടെ വിവാദ പരാമർശം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചു.

വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവർത്തക കൺവെൻഷനിലാണ് ഏറനാട് എം.എൽ.എയുടെ വിവാദ പരാമർശം നടത്തിയത്. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close