KERALANEWSTrending

‘വെള്ളത്തിൽ തല മുക്കി കൊല്ലാൻ ശ്രമിച്ചു; വീഡിയോ എടുത്തത് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയും’; ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

കോഴിക്കോട്: ബാലുശേരിയിൽ യുവാവ് ആൾക്കൂട്ട ആക്രമണത്തിനിരയായ സംഭവത്തിൽ 29 പേർക്കെതിരെ കേസടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചതായും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും രാഷ്ട്രീയ വിരോധം കാരണമാണ് ആക്രമണമെന്നും എഫ്‌ഐആറിൽ പറയുന്നു. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചാണ് സിപിഎം പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്.

തൃക്കുറ്റിശേരി സ്വദേശിയായ ജിഷ്ണുരാജിനാണ് ക്രൂര മർദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഒരുപിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിർത്തി ഒരുകൂട്ടം ആളുകൾ മർദ്ദിക്കുകയായിരുന്നു. ഒരുമണിക്ക് പിടികൂടിയ ജിഷ്ണുവിനെ മൂന്നരയോടെ ബാലുശേരി പൊലീസിനെ വിളിച്ച് കൈമാറുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു.

‘കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് അവർ വീഡിയോ എടുത്തത്’; തല പലതവണ ചെളിയിൽ മുക്കി ശ്വാസം മുട്ടിച്ചു, ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരെന്നും ജിഷ്ണു

കോഴിക്കോട്: ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൂട്ടം ചേർന്ന് ആക്രമിച്ച കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മുപ്പത് പേർ വരുന്ന സംഘമാണ് വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു പറയുന്നത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്ന് ജിഷ്ണു ആരോപിക്കുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ- ലീഗ് പ്രവർത്തകരാണെന്നും ജിഷ്ണു പറയുന്നു.

കോട്ടൂർ പാലോളിയിൽ വച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികൾ ചിത്രീകരിച്ചിരിക്കുന്നത്. ഫ്‌ളക്‌സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തന്നെ ആസൂത്രിതമായി കുടുക്കിയതാണെന്നാണ് ജിഷ്ണു ആരോപിക്കുന്നത്. അടികൊണ്ട് ചീർത്ത മുഖവുമായാണ് ജിഷ്ണു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പ്രതികരിച്ചു. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു വിശദീകരിച്ചു.

ജിഷ്ണൂവിന്റെ വാക്കുകൾ ഇങ്ങനെ: ‘തന്റെ പിറന്നാൾ ആണിന്ന്. സുഹൃത്തിനെയും കൂട്ടി മടങ്ങുന്നതിനിടെയാണ് ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ മർദിച്ചത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. പോസ്റ്റർ കീറുന്നത് ആരാണെന്ന് ചോദിച്ചാണ് മർദ്ദനമുണ്ടായത്.ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലെന്ന് പറഞ്ഞു. അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറഞ്ഞു. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്‌ത്തി. ആക്രമിച്ചു. ഇതോടെ കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരാണ്. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിൽ ഉള്ളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്’. അവരെ നാട്ടിൽ കണ്ടിട്ടില്ല’ – ജിഷ്ണു പറഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തി ജിഷ്ണുരാജിനെ കസ്റ്റഡിയിലെടുത്തത്. വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്ണുവിനെ മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close