KERALANEWSTrending

കടയുടമ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് രാമന്റെ ഭാര്യയോടൊപ്പമുള്ള ചിത്രങ്ങൾ; പിന്നാലെ വെട്ടുകത്തിയുമായെത്തി രാമനാഥന്റെ ആക്രമണം; തിരിച്ചു വെട്ടിയത് സുധയും അറുമുഖനും ചേർന്നും; പാലക്കാട്ടെ ആക്രമണത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളോ..?

പാലക്കാട്: മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭർത്താവ് രാമൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുറച്ച് ദിവസമായി സുധയും രാമനാഥനും തമ്മിൽ അകന്നു കഴിയുകയായിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും സുധ രാമനാഥനൊപ്പം പോകാൻ തയ്യാറായില്ല. ഇതിനിടെ സുധയുടെ തൊഴിലുടമയായ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതൽ അന്വേഷണവും നടത്തിയാൽ മാത്രമേ കാരണങ്ങൾ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.

വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്നിടത്ത് എത്തിയ രാമനാഥൻ സുധയെ ആക്രമിക്കുകയായിരുന്നു. സുധയുടെ നിലവിളി കേട്ട് ഇത് തടയാൻ എത്തിയ ആറുമുഖന് രാമനാഥന്റെ ആക്രമണത്തിൽ പരിക്കേറ്റു. പിന്നാലെ സുധയും ആറുമുഖനും ചേർന്ന് രാമനാഥനെ തിരിച്ച് ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. പരിക്കേറ്റ ആറുമുഖനെയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close