KERALANEWSTrendingVIDEOSviral

‘ടീച്ചർ ചോറ് കഴിച്ചിട്ട് എഴുതിയാ മതി..’ ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറിനെ ശകാരിക്കുന്ന കുട്ടി; ഹൃദയങ്ങൾ കീഴടക്കി ഒരു കുഞ്ഞിന്റെ കരുതൽ; വൈറലായ വീഡിയോ കാണാം..

ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറിനെ ശകാരിച്ച് വിദ്യാർത്ഥി. ഈ കുരുന്നിന്റെ സ്നേഹവും കരുതലുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി തുടരുകയായിരുന്നു ടീച്ചര്‍. ഇത് കണ്ടതോടെയാണ് ക്ലാസ്സിലെ ഒരു കൊച്ചുകുട്ടി ടീച്ചറിനെ സ്നേഹത്തോടെ ശകാരിക്കുന്നത്.

താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് അധ്യാപിക പറയുമ്പോള്‍ ‘കഴിച്ചിട്ട് എഴുതിയാ മതി’ എന്നായിരുന്നു കുട്ടിയുടെ മറുപടി. കഴിച്ചില്ലെങ്കില്‍ അച്ഛനും അമ്മയും വഴക്കു പറയുമെന്നും വടി എടുത്ത് നല്ല അടി തരുമെന്നുമെല്ലാം കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. ടീച്ചര്‍ എന്തൊക്കെ പറഞ്ഞിട്ടും അതു സമ്മതിക്കാതെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് അവന്‍.

ക്ലാസ്മുറിയില്‍ നടന്ന ഈ രസകരമായ സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അധ്യാപികയോടുള്ള ഈ സ്‌നേഹവും കരുതലും കാണുമ്പോള്‍ കണ്ണു നിറയുന്നുവെന്നും ആ അധ്യാപിക കുട്ടികളോട് എത്രമാത്രം സ്‌നേഹം കാണിക്കുന്നുണ്ടാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

വീഡിയോയ്ക്ക് നൽകിയ കുറിപ്പ് ഇങ്ങനെയാണ്. “കുഞ്ഞുങ്ങളെ ചോറ് കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും തന്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലി ചെയ്യുന്നതിൽ സങ്കടത്തോടെ ചോറ് കഴിക്ക്, എന്നിട്ട് ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞ് എഴുതിയാൽ മതി എന്നും ഇല്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയും എന്നുമൊക്കെ പറയുന്ന കുരുന്ന്…ഇത്രയും പറഞ്ഞിട്ടും വീണ്ടും ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനോട് ഞാൻ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ പറഞ്ഞ് ഏറെ വാത്സ്യലത്തോടെ കരുതുന്ന ഞങ്ങളുടെ പൈതൽ..’

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close