INDIANEWSTrending

ബിനോയ് വിശ്വം വീണ്ടും പോലീസ് കസ്റ്റഡിയിൽ; നിരവധി സിപിഐ നേതാക്കളെയും കസ്റ്റഡിയിലെടുത്ത് പോലീസ്

വാറങ്കൽ: സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തെലങ്കാനയിലെ വാറങ്കൽ ഭൂസമരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സിപിഐ രാജ്യസഭാംഗമായ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി സിപിഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേരത്തെയും സമാനമായ രീതിയിൽ ബിനോയ് വിശ്വത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് പതിനെട്ടിനായിരുന്നു സംഭവം. അന്ന് നൂറുകണക്കിന് കർഷകർ പൊലീസ് സ്റ്റേഷൻ വളഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

‘മെയ് പതിനെട്ടിന് ഞങ്ങളുടെ ജനങ്ങളെ കാണാനെത്തിയപ്പോൾ അവർ ഞങ്ങളെ അറസ്റ്റ് ചെയ്തു. ഇന്ന് അവർ പരാജയപ്പെട്ടു. ഞങ്ങൾ ജനങ്ങളെ കണ്ടു. ഞങ്ങൾ സമാധനപരമായി മാർച്ച് നടത്തുന്നതിനിടെ പൊലീസ് ബലം പ്രയോഗിച്ചു നിരവധിപേരെ അറസ്റ്റ് ചെയ്തു. ഞങ്ങളിപ്പോൾ ഹനുമൻകൊണ്ട പൊലീസ് സ്റ്റേഷനിലാണുള്ളത്’ ബിനോയ് വിശ്വം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

വാറങ്കൽ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സർക്കാർ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കയ്യടക്കിയെന്ന് ആരോപിച്ചാണ് സിപിഐയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയതായി സിപിഐ ആരോപിക്കുന്നു. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറിലധികം സർക്കാർ ഭൂമി പിടിച്ചെടുത്താണ് കുടിലുകൾ കെട്ടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close