KERALANEWSTrending

ജൂലൈ അഞ്ചിനകം ശമ്പളം നൽകാൻ ഇടപെടൽ നടത്തുമെന്ന് സർക്കാർ; എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുന്നവരെ പ്രക്ഷോഭം തുടരുമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്; ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിലെ തീരുമാനങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂൺ മാസത്തിലെ ശമ്പളം ജൂലൈ അഞ്ചിനകം നൽകാൻ ഇടപെടൽ നടത്തുമെന്ന് സർക്കാർ. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തിവന്ന സമരത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുന്നതു വരെ നിലവിൽ നടത്തിവരുന്ന പ്രക്ഷോഭം തുടരുമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് അറിയിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. മെക്കാനിക് ജീവനക്കാരുടെ ശമ്പളം ജൂൺ 30ന് നൽകുമെന്നും സർക്കാർ അറിയിച്ചു. ശമ്പള നിഷേധത്തിനെതിരെ ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലായെങ്കിൽ പ്രഖ്യാപിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ആഹ്വാനം കോടതിയിൽ നിലവിലുള്ള കേസിൻ്റെ പശ്ചാത്തലത്തിലും, സർക്കാർ വിഷയം പരിഹരിക്കാൻ സത്വര നടപടിയെടുക്കുമെന്ന ഉറപ്പിന്മേലും, കോടതിവിധിക്കും, ജൂലൈ അഞ്ചാം തീയതിക്ക് ശേഷം സർക്കാർ ഉറപ്പുകൾ പാലിക്കുന്നതും നോക്കി മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു.

ഇന്നത്തെ ചർച്ചയിൽ പൊതുവായും ജീവനക്കാരുടെ ശമ്പള നിഷേധം ശാശ്വതമായി പരിഹരിക്കണമെന്നും വരുമാനത്തിൽ നിന്നും ആദ്യ പരിഗണന ശമ്പള വിതരണത്തിനും ഡീസലിനും മാറ്റിവയ്ക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്.

കെഎസ്ആർടിസിക്ക് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനു മുന്നിൽ ഒരു പാക്കേജ് ആവശ്യപ്പെട്ടു എന്നും അത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും. ആയതിൻ്റെ തീരുമാനം വരുന്ന മുറക്ക് പ്രശ്നത്തിൻ്റെ ശാശ്വത പരിഹരത്തിനായി തുടർ ചർച്ചകൾ നടത്തി പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു. രാത്രി ഒൻപത് മണിയോട് കൂടിയാണ് യോഗം അവസാനിച്ചത്.

അതേസമയം സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നിലവിൽ നടത്തിവരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും സംഘടന വ്യക്തമാക്കി. ചർച്ചയിൽ എംപ്ലോയീസ് സംഘ് -നെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ജി കെ അജിത്, വർക്കിംഗ് പ്രസിഡൻ്റ് എസ് അജയകുമാർ ജനറൽ സെക്രട്ടറി കെ എൽ രാജേഷ് എന്നിവർ പങ്കെടുത്തു.

കെഎസ്ആർടിസിയിൽ കാറ്റഗറി തിരിച്ച് ശമ്പളം; ജീവനക്കാരെ പല തട്ടുകളിലാക്കി ഐക്യം തകർക്കാനുള്ള സർക്കാർ തന്ത്രമെന്ന് എംപ്ലോയീസ് സംഘ്

കെഎസ്ആർടിസി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല. എംപ്ലോയീസ് സംഘ് ന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം പത്തു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീന്നക്കാർക്ക് ശമ്പളം നൽകിയത്. അതോടെ സമരം അവസാനിപ്പിക്കുമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു.

എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും സർക്കാരിനാവുന്നില്ല. ശമ്പള വിഷയത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ സെക്രട്ടേറിയറ്റു നടയിൽ നടത്തുന്ന 23-ാം ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. എസ്. അജയകുമാർ പറഞ്ഞു.

സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളത്. ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധി. സർക്കാരും മാനേജ്മെന്റും ഭരണകക്ഷി യൂണിയനും ചേർന്ന മൂവർ സഖ്യത്തിന്റെ തിരക്കഥയാണിപ്പോൾ അരങ്ങേറുന്നത്. സി ഐ ടി യു യൂണിയൻ കെഎസ്ആർടിസിയുടെ വസ്തു വിറ്റാലും കടം വീട്ടാവുന്നതാണ് എന്ന നിർദ്ദേശം ഈ “മുക്കൂട്ട് മുന്നണി ” യുടെ യഥാർത്ഥ ഉദ്ദേശം വെളിവാക്കുന്നു. കെ എസ് ആർ ടി സി ജീവനക്കാർ വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത് ഇക്കൂട്ടർ തിരിച്ചറിയണം. ചവിട്ടടിയിലെ മണ്ണൊലിച്ചു പോവുമ്പോഴും യജമാനഭക്തി കൈവിടാത്തവർക്ക് കാലം മറുപടി നൽകിയ ചരിത്രം കെ എസ് ആർ ടി സിയിലും ആവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരു: ജില്ലാ പ്രസിഡന്റ് ആർ. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ച ഇരുപത്തിമൂന്നാം ദിവസത്തെ ധർണ്ണയിൽ, കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ ബിജുകുമാർ, സംസ്ഥാന സെക്രട്ടറി പ്രദീപ് വി.നായർ, സംസ്ഥാന സെക്രട്ടറി യമുനാ ദേവി, സംസ്ഥാന സെക്രട്ടറി റ്റി. അശോകൻ, സംസ്ഥാന സെക്രട്ടറി N.S രണജിത്, തിരു: ജില്ലാ സെക്രട്ടറി റ്റി. സുരേഷ്കുമാർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി M.K പ്രമോദ്, തിരു: ജില്ലാ സെക്രട്ടറി ജീവൻ C നായർ, തിരു: സൗത്ത് ജില്ലാ സെക്രട്ടറി എസ്.ആർ. അനീഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് D. ബിജു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് C.S ശരത്, പത്തനംതിട്ട ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിനീഷ്, കൊല്ലം വെസ്റ്റ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സന്തോഷ് കുമാർ, കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് V.R ആദർശ്, കൊല്ലം വെസ്റ്റ് സെക്രട്ടറി എം.ഗിരീഷ് കുമാർ, തിരു: നോർത്ത് ജില്ലാ പ്രസിഡന്റ് V.S അജിത് കുമാർ, തിരു: ജില്ലാ പ്രസിഡന്റ് P.K സുഹൃദ് കൃഷ്ണാ, തിരു: വെസ്റ്റ് ജില്ലാ ജോ. സെക്രട്ടറി M. മഹേശ്വരൻ, ജില്ലാ ട്രഷറർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close