NEWSTrendingWORLD

ഒന്നര വയസുകാരൻ കാറിലിരുന്ന് മരിച്ചു; മനംനൊന്ത് അച്ഛൻ ആത്മഹത്യ ചെയ്തു

റിച്ച്മണ്ട് : ഒന്നര വയസുകാരനായ മകൻ കാറിലിരുന്ന് മരിച്ചു. മനംനൊന്ത് അച്ഛൻ ആത്മഹത്യ ചെയ്തു. വെർജീനിയയിലാണ് സംഭവം. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിയുർത്തിർത്ത് ജീവനൊടുക്കുകയായിരുന്നു.

ഡേ കെയറിൽ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഇയാൾ കുടുംബാംഗങ്ങളെ അറിയിച്ചു. ശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.

വിവരത്തിന്റെ അടസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. വീടിന് സമീപത്തെ മരങ്ങൾക്കിടയിലാണ് പിതാവിന്റെ മൃതദേഹം കിടന്നിരുന്നത്.പോലീസിന്റെ അന്വേഷണത്തിൽ കുട്ടി മണിക്കൂറുകളോളം കാറിൽ ഇരുന്നതായി വ്യക്തമായി.കാറിലെ ചൂട് കൊണ്ടാവാം കുട്ടി മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം .

യുവതി ബലാത്സം​ഗത്തിനിരയായത് ബാറിൽ നിന്നും താമസ സ്ഥലത്തേക്ക് പോകവെ; പരാതി നൽകിയതോടെ അറസ്റ്റിലായത് സ്വന്തം പിതാവും; അച്ഛനല്ല പ്രതിയെന്ന് പരാതിക്കാരി

തന്നെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പിതാവിനെ ജയിലിൽ അടച്ചത് കള്ളക്കേസിൽ കുടുക്കിയാണെന്ന ആരോപണവുമായി യുവതി രം​ഗത്ത്. ബ്രിട്ടീഷ് യുവതിയായ ടമ്മി ഫോർസിത് ആണ് ബലാത്സം​ഗത്തിന്റെ ഇരക്ക് ഉറപ്പാക്കുന്ന സ്വകാര്യത പോലും വേണ്ടെന്ന് പ്രഖ്യാപിച്ച് രം​ഗത്തെത്തിയത്. നാലു മക്കളുടെ അമ്മകൂടിയായ 33കാരി വിനോദയാത്രക്കിടെയാണ് ​ഗ്രീക്കിൽ വെച്ച് ബലാത്സം​ഗത്തിന് ഇരയായത്. പരാതി നൽകിയതോടെ ​ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ പിതാവിനെയും. ഇതോടെയാണ് പിതാവിനെ രക്ഷിക്കാൻ യുവതി തന്നെ രം​ഗത്തിറങ്ങിയത്.

അർദ്ധരാത്രി കഴിഞ്ഞ നേരത്ത് ബാറിൽ നിന്നും താമസ സ്ഥലത്തേക്ക് പോയ തന്നെ വലിച്ചിഴത്ത് അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഇനിയും താൻ തന്റെ സ്വകാര്യത കാത്തുസൂക്ഷിച്ചിരുന്നാൽ സത്യം പുറത്തുവരില്ല എന്നും , അതിനാൽ തന്നെയാണ് താൻ തന്റെ പേരുൾപ്പടെ എല്ലാം വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. ഇനിയെങ്കിലും ഗ്രീക്ക് പൊലീസ് യഥാർത്ഥ കുറ്റവാളിയെ പിടികൂടും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

ഒരു ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന് അവർ ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ ടെലെഫോൺ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, താനും തന്റെ പിതാവും എത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നുണ്ടേന്ന് ലോകം അറിയണം എന്നും അവർ പറഞ്ഞു. തന്റെ പിതാവ് നൂറു ശതമാനം നിരപരാധിയാണ്. അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തിട്ടില്ല. ഗ്രീക്ക് പൊലീസ് വളരെ പരുഷമായിട്ടായിരുന്നു തങ്ങളോട് പെരുമാറിയതെന്നും ടമ്മി പറഞ്ഞു.

തങ്ങൾ ഗ്രീക്ക് പൗരന്മാരായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നില്ല ഈ കേസിനെ സമീപിക്കുമായിരുന്നത് എന്നും ടമ്മി പറയുന്നു. ഇപ്പോൾ ഒരു വിനോദയാത്രയ്ക്കിടെ മദ്യപിച്ച് മദോന്മത്തനായി നടത്തിയ ഒരു സംഭവം മാത്രമാക്കി ഈ കേസിനെ ചുരുക്കിയിരിക്കുകയാണെന്നും ടമ്മി രോഷത്തോടെ പറയുന്നു. തുടക്കം മുതൽ തന്നെ തന്റെ അച്ഛനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഗ്രീക്ക് പൊലീസ് എന്ന് അവർ പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റു സാധ്യതകൾ ഒന്നും തന്നെ അവർ അന്വേഷിച്ചില്ല.

ടമ്മിയുടെ പിതാവും തുടക്കം മുതൽ തന്നെ ഈ ആരോപണം നിഷേധിക്കുകയയിരുന്നു. ഇയാൾ ഇപ്പോൾ ഗ്രീക്ക് ജയിലിലാണ്. ഡി എൻ എ പരിശോധനയുടെ ഫലം വരാനുണ്ട്. ആ ഫലം ഇയാളുടെ നിരപരാധിത്വം തെളിയിച്ചാൽ ഇയാൾക്ക് ഉടനെ പുറത്തിറങ്ങാൻ കഴിയും. അതല്ലെങ്കിൽ അടുത്ത 18 മാസത്തിനുള്ളിൽ ഇയാൾ ഗ്രീക്ക് കോടതിയിൽ വിചാരണ നേരിടേണ്ടതായിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close