INDIANEWSTrending

നീറ്റ് പരീക്ഷയിൽ വിജയിക്കില്ലെന്ന് ഭയം; പതിനെട്ടുകാരൻ ജീവനൊടുക്കിയത് സന്ദേശമയച്ച ശേഷം; പരീക്ഷാപ്പേടിയിൽ ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ..

ചെന്നൈ: നീറ്റ് പരീക്ഷയിൽ വിജയിക്കില്ലെന്ന ഭയത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പി ധനുഷ് എന്ന പതിനെട്ടുകാരനാണ് മരിച്ചത്. ചെന്നൈയിലാണ് സംഭവം. പരീക്ഷക്ക് ആഴ്ചകൾ ശേഷിക്കെയാണ് മരണം.

നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർത്ഥി പരീക്ഷയിൽ താൻ വിജയിക്കില്ലെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടാൻ നീറ്റ് പരീക്ഷയിൽ യോഗ്യത നേടണം. ‘എനിക്ക് നീറ്റ് നേടാൻ ആകില്ല, എനിക്ക് പരീക്ഷ വിജയിക്കാനാകില്ല. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി’ – എന്ന് മരിക്കുന്നതിന് മുമ്പായി രക്ഷിതാക്കൾക്കും സഹോദരനും അയച്ച വിഡിയോ സന്ദേശത്തിൽ ധനുഷ് പറയുന്നു. മറ്റ് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗോത്ര വിഭാഗത്തിൽ നിന്നുള്ള ധനുഷിന് കഴിഞ്ഞ വർഷം സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ഫീസ് താങ്ങാൻ സാധിക്കാത്തതിനാൽ സർക്കാർ മെഡിക്കൽകോളജിൽ പ്രവേശനം ലഭിക്കുന്നതിനായി എൻട്രൻസ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതിയും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

ഇതോടെ താൻ വിജയിക്കില്ലെന്ന നിരാശ ബാധിച്ചതാകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ സ്‌കൂൾ ടോപ്പർമാരുൾപ്പെടെ 20 ഓളം പരീക്ഷാർഥികൾ നീറ്റിൽ ആവശ്യമായ മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്.

കൊലപ്പെടുത്തിയത് മൂന്ന് വയസുള്ള കുഞ്ഞിനെ; ദീപയുടെ മരണത്തിൽ പുറത്ത് വരുന്നത് പുതിയ കഥകൾ

ബെംഗ്ളുറു: അമ്മ മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബെംഗ്ളുറു ആർആർ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം. ദീപ (31), മകൾ ദിയ (മൂന്ന്) എന്നിവരാണ് മരിച്ചത്.

2017ലാണ് സോഫ്‌റ്റ്‌വെയർ എൻജിനീയറായ ആദർശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപി ബ്രഹ്മവാർ സ്വദേശികളായ ഇരുവരും ആർആർ നഗറിലെ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി ദീപ പനി ബാധിച്ച് വലയുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ വിരസമാണ്, എന്നോട് ക്ഷമിക്കൂ’, എന്നെഴുതിയ കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ദീപ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് രാജരാജേശ്വരി സിറ്റി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം രോഗം മൂലമാണോ കുടുംബപ്രശ്നമോയെന്ന് അന്വേഷിക്കുകയാനിന്ന് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close