
ലക്നൗ: ബലാത്സംഗം ചെറുത്ത പെൺകുട്ടിയുടെ മൂക്ക് അരിഞ്ഞ് അക്രമി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അക്രമത്തിനിരയായത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പീഡനം ചെറുത്ത പെൺകുട്ടി നിലവിളിച്ചതോടെ അക്രമി കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കെയാണ് സംഭവം. പലതവണ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ വെട്ടിപരുക്കേൽപ്പിക്കുകയും മൂക്കിൽ ആഞ്ഞ് വെട്ടുകയും ചെയ്തതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ശല്യപ്പെടുത്തുന്നതായി ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ബന്ധുക്കൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ വിവരം അറിയച്ചപ്പോൾ കേസിനു പോകാതെ ആദ്യം പെൺകുട്ടിക്ക് ചികിത്സ ഉറപ്പാക്കാൻ പൊലീസ് ഉപദേശിച്ചതായി പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കാലിൽ കടിച്ച പാമ്പിനെ ഉടൻ പിടിച്ച് വെട്ടിനുറുക്കി ചവച്ചുതിന്നു..!
ലക്നൗ: കടിച്ച പാമ്പിനെ ഉടൻ പിടിച്ച് വെട്ടിനുറുക്കി ചവച്ചുതിന്നു. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉത്തർപ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മാടാബാദൽ സിങ് എന്നയാളാണ് തന്റെ കടിച്ച പാമ്പിനെ ചവച്ചരച്ചു കഴിച്ചത്. കൃഷിയിടത്തിൽ നിന്ന് ജോലികഴിഞ്ഞ് മടുങ്ങുന്നതിനിടയിലാണ് ഇയാളെ പാമ്പു കടിച്ചത്. ഉടൻതന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു,
വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് ഇയാൾ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.