
കോഴഞ്ചേരി : പോലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണുമരിച്ചു. മൂവാറ്റുപുഴ തൊട്ടുമുകൾ പീഠികയിൽ ഉപ്പാനിയിൽ പുത്തൻപുരയിൽ ബിലു (45 ) കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച്ച രാത്രിയിൽ ഡ്യുട്ടി കഴിഞ്ഞു വിശ്രമിക്കുമ്പോൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. കോയിപ്രം പൊലിസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്നു.
സഹ പ്രവർത്തകർ വേഗം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: തിരുവല്ല കുറ്റൂർ തെങ്ങോലീ ആഞ്ജനേയത്തിൽ രാജശ്വേരി (മൃഗസംരക്ഷണ വകുപ്പ് ,ചങ്ങാനശ്ശേരി) മക്കൾ : ഐശ്വര്യ, ആദിത്യൻ.
ഭൗതിക ശരീരം കോയിപ്രം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് കുറ്റൂർ തെങ്ങേലിയിലുള്ള വസതിയിൽ സംസ്കരിച്ചു.
യുവാവിന്റെ കരണത്തടിച്ച് നിയമ വിദ്യാർത്ഥിനി; പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടു
കോതമംഗലം: കെഎസ്ആർടിസി ബസിൽ വെച്ച് ശല്യം ചെയ്ത യുവാവിനെ പോലീസിൽ ഏൽപ്പിച്ച് നിയമ വിദ്യാർത്ഥിനി. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരിയായിരുന്നു നിയമ വിദ്യാർത്ഥിനി. നേര്യമംഗലം റാണിക്കല്ലിൽ എത്തിയപ്പോൾ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് യുവാവ് തടിതപ്പി. വീണ്ടും സ്പർശനം നേരിട്ടപ്പോൾ യുവതി യുവാവുമായി ഇതെച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ കരണത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിക്കണമെന്നുള്ള നിലപാടിലായിരുന്നു യുവതി.
ഊന്നുകൽ പൊലീസ് സ്റ്റേഷൻ കവാടത്തിന് മുന്നിൽ ബസ് നിർത്തിയതിന് പിന്നാലെ എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്നും നിയമനടപടി വേണ്ടെന്നും അറിയിച്ച് യുവതി സ്ഥലം വിട്ടു. സംഭവുമായി ബന്ധപ്പെട്ട് ചാറ്റുപാറ സ്വദേശി അരുണിന്റെ പേരിൽ പൊതുശല്യത്തിന് കേസെടുത്ത്, ജാമ്യത്തിൽ വിട്ടതായി സി ഐ അറിയിച്ചു.
റബർത്തോട്ടത്തിൽ കണ്ടെത്തിയത് അജ്ഞാത സ്ത്രീയുടെ മൃതദേഹം
മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റമ്പർത്തോട്ടത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം ഇടപെടലുമായി കോടതി. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്ത്തകന് നൽകിയ ഹർജിയിലാണ് വിധി വലന്നിരിക്കുന്നത്. പതിനേഴര വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും മൂന്ന് മാസത്തിനകം തന്നെ തീര്‍പ്പ് കല്പിക്കാനുമാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്തിനാണ് ഹൈക്കോടതിയുടെ നിർദേശം.
2004ൽ ഡിസംബര്‍ 28 ആണ് കേസിന് ആല്പദമായ സംഭവം നടക്കുന്നത്. മാലാപ്പറമ്പിലെ തോട്ടത്തില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയിയിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. കൊലപാതകം ആണെന്നത് റിപ്പോർട്ടിൽ തെളിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പോലീസ് കേസ് അന്വേഷിച്ചിട്ടും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് 2009ല്‍ തെളിവോ പ്രതികളെയോ ലഭിച്ചില്ലെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ കൊലപാതകത്തിന് തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.