KERALANEWSTrending

വയോധിക ശുചിമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂര്‍: വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. കൊടുങ്ങല്ലൂര്‍ മതിലകത്താണ് സംഭവം. മതിലകം വാക്കാട്ട് വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്കയാണ് (73) മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീടിനകത്തെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവ സമയം മകന്‍ ഭാര്യ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പുറത്ത് ആളെ കാണാതായപ്പോള്‍ അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മതിലകം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

നവജാത ശിശുവിനെ ഷംന തട്ടികൊണ്ടുപോയത് നുണക്കഥ പൊളിഞ്ഞതോടെ; കേസിൽ ഒരു പെൺകുട്ടി കൂടി അറസ്റ്റിൽ

പാലക്കാട്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ ഷംനയ്‌ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയാണ് അറസ്റ്റിലായത്. പതിമൂന്നുകാരിയായ പെൺകുട്ടിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കൂടി ഉൾപ്പെട്ടതായി വ്യക്തമായിരുന്നു.

പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയാണ് നേരത്തെ അറസ്റ്റിലായത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് പൊള്ളാച്ചി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.

ഏപ്രിൽ 22 ന് പ്രസവിച്ചു എന്നാണ് ഷംന എല്ലാവരോടും പറഞ്ഞിരുന്നത്. കുട്ടി ഐസിയുവിലാണെന്ന് ഭർതൃ വീട്ടുകാരെയും വിശ്വസിപ്പിച്ചു. ഭർത്താവായ മണികണ്ഠനും കുഞ്ഞിനെ കണ്ടിട്ടില്ല. നുണ കഥ അങ്ങനെ മുന്നോട്ടു പോകുന്നതിനിടെ ആശാവർക്കാരുടെ നിർണായക ഇടപെടലാണ് കള്ളി വെളിച്ചത് കൊണ്ട് വന്നത്. പ്രസവ ശേഷം കുഞ്ഞിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ പറഞ്ഞതെല്ലാം നുണക്കഥകളായിരുന്നു. ഇതിൽ സംശയം തോന്നിയപ്പോഴാണ് പോലീസിൽ വിവരം അറിയിച്ചത്.

തന്റെ നുണക്കഥകൾ പിടിക്കപ്പെടും എന്നായപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ എന്ന സാഹസത്തിന് ഷംന മുതിർന്നത്. തിങ്കളാഴ്ച പുലർച്ചെ 2മണിയോടെ പോലിസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.

ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിൻറെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്, ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close