KERALANEWSTrending

സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി; ചടങ്ങിൽ പങ്കെടുക്കാതെ സ്വപ്ന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലൂടെ വിവാദം സൃഷ്ടിച്ച സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് സ്വപ്നയുടെ മകൾ ഗൗരിയുടെ വരൻ. സ്വപ്ന ചടങ്ങിൽ പങ്കെടുത്തില്ല.

തിങ്കളാഴ്ച രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുന്നൊരുക്കങ്ങളെല്ലാം രഹസ്യമായിട്ടായിരുന്നു. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണ്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.

ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തിയതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താത്തതെന്നാണ് സൂചന.

പിസിക്കെതിരായ പീഡനകേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ച് കോടതി

തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് കോടതി പറഞ്ഞു. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് നിരീക്ഷണം.

ജാമ്യ ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ അഞ്ച് മാസം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതാണെന്നു കോടതി ചൂണ്ടികാട്ടുന്നു. മുൻ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തിൽ പരാതി നൽകിയ വ്യക്തിയാണ്. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളുമാണ് പരാതിക്കാരി. പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല. അറസ്റ്റ് ചെയ്യുന്നതിനു മുൻപ് പ്രതിയുടെ ഭാഗം കേൾക്കുകയെന്ന നിയമപരമായ അവകാശം നൽകിയില്ല.

തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ പിസി ജോർജ് തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോർ‍ജിനെ വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close