Breaking NewsKERALANEWSTop News

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രൻ മരിച്ച നിലയിൽ

കൊച്ചി: യുവനടൻ ശരത് ചന്ദ്രൻ മരിച്ച നിലയിൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. 37 വയസായിരുന്നു. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.

കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച മറ്റ് സിനിമകൾ. ശ്യാംചന്ദ്രൻ ആണ് സഹോദരൻ. യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close