KERALANEWSTop News

ബാങ്കിൽ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പ്; ഫിലോമിനയ്ക്ക് പണം നൽകാതിരുന്നത് കഴിഞ്ഞ മാസം മാത്രം; 4.60 ലക്ഷം തിരികെ നൽകിയെന്നും വി എൻ വാസവൻ; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ..

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്ന് മന്ത്രി വി എൻ വാസവൻ.104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ഇതിൽ 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഫിലോമിനയുടെ മകന്റെ ചികിത്സയ്ക്ക് പണം ചോദിച്ചപ്പോഴും നൽകിയിരുന്നു. ജൂൺ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് പണം നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച്‌ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്കിന്റെ വസ്തുവകകൾ ഓൾട്ടർനേറ്റ് സെയിൽ നടത്തി തുക സമാഹരിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം കുറ്റാരോപിതരുടെ വസ്തുവകകൾ ജപ്തി ചെയ്ത് നഷ്ടം ഈടാക്കുന്നതിന് നിർദേശം നൽകി. ക്രൈം ബ്രാഞ്ചിനോട് കുറ്റാരോപിതരുടെ പട്ടിക കൈമാറാൻ ആവശ്യപ്പെട്ടു. കുടിശിക വരുത്തിയ ജാമ്യക്കാരുടെ ജാമ്യവസ്തു കണ്ടിഷനൽ അറ്റാച്ച്‌മെന്റ് നടത്തുന്നതിനും നിയമ വിരുദ്ധമായി വായ്പ നേടിയവരുടെ ജാമ്യം നൽകിയ വസ്തുവകകൾ അടിയന്തരമായി ജപ്തി നടത്തി മുതൽക്കൂട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്.

ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ സാധാരണ രീതിയിൽ നടന്നു വരുകയാണ്. സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ളവയുടെ വ്യാപാര ഇടപാടുകൾ പുനരാരംഭിച്ചിട്ടുണ്ട്. വായ്പകൾ നൽകുന്നത് പുനരരാംഭിക്കുകയും നിക്ഷേപങ്ങൾ പുതുക്കി വയ്ക്കുന്നതിനു നടപടികളും സ്വീകരിച്ചു വരുന്നു. വിവാഹത്തിനും മറ്റു ചികിത്സകൾക്കുമായി കൂടുതൽ തുക നൽകാനുള്ള ശ്രമം നടക്കുന്നു. കേരള ബാങ്കിൽ നിന്നും അടിയന്തരമായി ഓവർ ഡ്രാഫ്റ്റ് വഴി തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

വിവിധ കാരണങ്ങളാൽ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ച തുക തിരികെ കൊടുക്കാൻ കഴിയാത്ത 164 സംഘങ്ങളാണ് നിലവിലുള്ളതെന്ന്. ഇതിൽ 132 എണ്ണവും വെൽഫയർ സംഘങ്ങൾ, റസിഡൻസ് അസോസിയേഷൻ സഹകരണ സംഘങ്ങൾ, ലേബർ സഹകരണ സംഘങ്ങൾ എന്നിവയാണ്. ഇതിൽ പലതും ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചതും സഹകരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുള്ളതും പ്രവർത്തന വൈകല്യം മൂലം പിരിച്ചുവിടപ്പെട്ടതോ അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളാണ്.

നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനു നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ അന്വേഷണം നേരിടുന്ന സംഘങ്ങളിൽനിന്നും നിക്ഷേപം തിരികെ നൽകുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ട്. ചില പ്രത്യേക ഉദ്ദേശ്യത്തോടെ പൊതുജനങ്ങളെ പ്രേരിപ്പിച്ച് നിക്ഷേപം നടത്തുകയും പ്രവർത്തന വൈകല്യം മൂലം സംഘത്തിന്റെ പ്രവർത്തനം നിലച്ചതുമായ സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ സാഹചര്യമുണ്ട്. വെൽഫയർ സംഘങ്ങൾ, റസിഡൻസ് അസോസിയേഷൻ സഹകരണ സംഘങ്ങൾ, ലേബർ സഹകരണ സംഘങ്ങൾ തുടങ്ങിയ പേരുകളിൽ തുടങ്ങുന്ന സംഘങ്ങളിൽ നിക്ഷേപം സ്വീകരിച്ച ശേഷം തിരികെ നൽകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി മന്ത്രി പറഞ്ഞു.

‘കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം’; ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും രാമകൃഷ്ണൻ

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഗുരുതര ആരോപണവുമായി ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ. തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു. ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close