ദിലീപ് സുപ്രീം കോടതിയിൽ; മുൻഭാര്യക്കും അതിജീവിതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ; അപേക്ഷയിൽ പറയുന്ന നാല് കാര്യങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സുപ്രീം കോടതിയിൽ. മുൻ ഭാര്യക്കും അതിജീവിതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാവശ്യപെട്ടാണ് അപേക്ഷ.
നാല് ആവശ്യങ്ങളാണ് ദിലീപ് അപേക്ഷയിൽ പറയുന്നത്. ഇന്ന് വെകീട്ടാണ് സുപ്രീം കോടതിയിൽ ദിലീപ് അപേക്ഷ ഫയൽ ചെയ്തത്. വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം, തുടരന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് നിർദേശം നൽകണം, ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിൽ പറയുന്നത്.
അപേക്ഷയിൽ അതിജീവിതയ്ക്കും മുൻഭാര്യയ്ക്കുമെതിരെ ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴിൽ പരമായ എതിർപ്പുമുള്ളതിനാൽ തന്നെ ഈ കേസിൽപ്പെടുത്തിയതാണെന്നും ദിലീപ് പറയുന്നു. ഇരുവർക്കും സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും അവർ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യത്തെ കാമുകി ഞാനായിരുന്നു; ദിലീപ് അങ്ങനെ ചെയ്യുമോ?
നടിയെ ആക്രമിച്ച കേസിൽ നടി ഗീത വിജയൻ നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ദിലീപ് അങ്ങനെ ചെയ്യുമോയെന്ന് അറിയില്ലെന്നും ഗീത പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഗീത വിജയന്റെ വാക്കുകൾ ഇങ്ങനെ..
‘ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയിൽ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോൾ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേൾക്കുന്നുണ്ട്.
ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവർ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണിൽ നിൽക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല.
ഇനി ഇങ്ങനെയൊന്നും ആർക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കിൽ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയൻ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോൾ ഇരയോട് സഹതാപമുണ്ട്. എന്നാൽ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല’ ഗീതാ വിജയൻ പറഞ്ഞു’.