INDIANEWSSPORTS

ചതുരം​ഗ പലകയ്ക്ക് മുമ്പിൽ ഒറ്റയ്ക്കല്ല ഹരിക; നിറവയറുമായി ഇന്ത്യയുടെ ചതുരംഗറാണി ഒളിംപ്യാഡിലേക്ക്

ഇന്ത്യയുടെ വനിത ​ഗ്രാന്റ് മാസ്റ്റർ ഹരിക ദ്രോണവല്ലി ഇക്കുറി ഇറങ്ങുന്നത് ഒറ്റയ്ക്കല്ല. നിറവയറുമായി ഹരിക ഇത്തവണ എത്തുമ്പോൾ ഇന്ത്യക്കായി രണ്ട് മനസ്സുകൾ ചതുരം​ഗകളത്തിലിറങ്ങുന്ന ആവേശവും ഒപ്പമുണ്ട്. 8 മാസം ഗർഭിണിയായ ഹരികയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെയാണ് തമിഴ്നാട് സർക്കാർ നിയോഗിച്ചിരിക്കുന്നത്. വിമൻ വേൾഡ് ചാംപ്യൻഷിപ്പിൽ 3 തവണ വെങ്കലം നേടിയ ഇന്ത്യയുടെ ഈ ചതുരംഗ റാണിയിൽ പ്രതീക്ഷകളേറെയാണ് ഇന്ത്യക്ക്.

1991 ജനുവരി 12 ന് തമിഴ്നാട്ടിലെ ​ഗുണ്ടല്ലൂരിൽ രമേശിന്റെയും സ്വർണ്ണ ദ്രോണവല്ലിയുടെയും മകളായിട്ടാണ് ഹരിക ദ്രോണവല്ലിയുടെ ജനനം . വളരെ ചെറുപ്പത്തിൽ തന്നെ ഹരികയ്ക്ക് ചെസ്സിനോടുള്ള അമിത താത്പര്യം പ്രകടമായിരുന്നു. അണ്ടർ 9 നാഷ്ണൽ ചാംപ്യൻഷിപ്പിലെ മെഡൽ നേട്ടവും പത്ത് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ ലോക യൂത്ത് ചെസ്സ് ചാംപ്യൻഷിപ്പിലെ വെള്ളിമെ‍‍ഡൽ നേട്ടവും ഹരികയ്ക്ക് കൂടുതൽ കരുത്ത് നൽകി. പിന്നീട് എൻ.എച്ച് . രാമസ്വാമിയുടെ കീഴിലുള്ള അവരുടെ പരിശീലനം ഹംപി കൊണേരുവിനുശേഷം ​ഗ്രാന്റ്മാസ്റ്ററാകുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന വിശേഷണത്തിൽ എത്തിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ നിരവ​ധി നേട്ടങ്ങളും പുരസ്ക്കാരങ്ങളും ഇന്ത്യക്കുവേണ്ടി കൈകളിലെത്തിക്കാൻ ഹരികയ്ക്കായി. ഹൈദരാബാദ് സ്വദേശി കാർത്തിക് ചന്ദ്രനാണ് ഹരികയുടെ ഭർത്താവ്.

തന്റെ ​ഗർഭക്കാലത്തെ അവസാന നാളുകൾ സ്വന്തം നാട്ടിൽ അരങ്ങേറുന്ന ചാംപ്യൻഷിപ്പിൽ പൂർണ്ണ മനസ്സോടെയാണ് ഹരിക പങ്കെടുക്കുന്നത് . ചെസ്സ് ഒളിംപ്യാഡ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സ് പോലെയാണ്. ഗർഭിണിയാണെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്നും ഹരിക അറിയിച്ചു. ഇന്ത്യൻ ചെസ്സ് ഒളിംപ്യാഡിന്റെ നട്ടെല്ലാണ് ഹരിക. തന്റെ ജീവിതത്തിലെ പുതിയ ഒരു അദ്ധ്യായത്തിലേക്കു ചുവടുവെക്കുമ്പോഴും ഹരിക തന്റെ ചതുരം​​ഗ പലക താഴെ വെക്കുന്നില്ലാ.മുപ്പത്തി ഒന്ന് വയസ്സ് പ്രായമുള്ള ഹരിക തന്റെ ആദ്യ കുഞ്ഞുമായി കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കിത് അഭിമാന നിമിഷമാണ് .ചെസ്സിൽ വിശ്വനാഥ് ആനന്ദാണ് തന്റെ പ്രചോദനമെന്ന് ഹരിക പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട് . ജീവിതത്തിലെ ഈ വിജയത്തിനൊപ്പം തന്റെ ചെസ്സ് കരിയറിലും പുതിയ വിജയം കൂട്ടിചേർക്കാൻ കഴിയട്ടെ എന്നാണ് ചെസ്സിലെ ഹരിത ആരാധകർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close