
വീൽചെയറിൽ യാത്ര ചെയ്ത് ഫുഡ് ഡെലിവറി നടത്തുകയാണ് ഒരു യുവാവ്. വീൽചെയറിന്റെ പിന്നിലായി ഫുഡ് ഡെലിവറി ബാഗുമുണ്ട്. വാഹനങ്ങൾക്കൊണ്ട് തിരക്കേറിയ നഗരത്തിലൂടെയാണ് വീൽചെയറിൽ യുവാവിന്റെ യാത്ര.ജീവിതത്തിൽ പല തിരിച്ചടികളും നേരിടുമ്പോൾ മനസിന്റെ ധൈര്യം കൊണ്ട് മാത്രം മുന്നോട്ട് കുതിക്കുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം.
തളർന്നിരിക്കുന്നവർക്ക് ഊർജം പകരാൻ ആവശ്യം നിമിഷങ്ങൾ മാത്രം നിൽക്കുന്ന ചില ദൃശ്യങ്ങളായിരിക്കും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവർന്നത്. “ആസാധ്യമായത് ഒന്നുമില്ല, സാധിക്കുമെന്ന് ലോകം പറയുന്നു”, ഇതായിരുന്നു വീഡിയോയ്ക്കുള്ളിൽ നൽകിയിരിക്കുന്ന കുറിപ്പ്.ഗ്രൂമിങ് ബുൾസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്.
“പ്രചോദനം നേടാൻ ഏറ്റവും വലിയ ഉദാഹരണം” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വീഡിയോയിലുള്ള യുവാവിന് മാത്രമല്ല നെറ്റിസൺസ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. യുവാവിന് അവസരം നൽകിയ സൊമാറ്റോയ്ക്ക് കൂടിയാണ്.