KERALANEWS

‘മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണ്..?’ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡന കേസ് പ്രതികളാണെന്നും ഡിവൈഎഫ്ഐ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ​ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ രം​ഗത്ത്. ക്രിമിനൽ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നു എന്നും, യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡന കേസ് പ്രതികളാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും വി.കെ സനോജ് തിരുവനന്തപുരത്ത് പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജനാധിപത്യ പ്രതിഷേധങ്ങൾക്ക് എതിരല്ല. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നു എന്ന് പ്രചരിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും വി.കെ സനോജ് കുറ്റപ്പെടുത്തി. എല്ലാ നിയമനങ്ങളും പിഎസ്‍സിക്ക് വിടണമെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. ഇത് സംഘടനയുടെ പ്രഖ്യാപിത നയമാണെന്നും, സർക്കാരിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close