INDIANEWSTrending

അച്ഛന് അപകടം പറ്റി; അച്ഛന്റെ ജോലി ഏറ്റെടുത്ത് ഏഴുവയസുകാരൻ.! പയ്യനെ തിരഞ്ഞ് സൊമാറ്റോ കമ്പനി

അച്ഛന് അപകടം പറ്റിയതിനെ തുടർന്ന് അച്ഛന്റെ ജോലി ഏറ്റെടുത്ത് ഏഴുവയസുകാരൻ. സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റി​ന്റെ ജോലി ചെയ്യുന്ന കുട്ടിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. സൈ​ക്കി​ളി​ലു​ള്ള കു​ട്ടി​യു​ടെ ഭ​ക്ഷ​ണ ഡെ​ലി​വ​റി വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​യ്യ​നെ തിരഞ്ഞ് സൊ​മാ​റ്റോ ക​മ്പ​നിയും രംഗത്തെത്തി.

ഓർഡർ ചെ​യ്ത ഭ​ക്ഷ​ണം ഒ​രു സ്‌​കൂ​ൾ കു​ട്ടി കൊ​ണ്ടു​വ​രു​ന്ന​താ​ണ് വി​ഡി​യോ​യി​ൽ ഉ​ള്ള​ത്. അ​ച്ഛ​ന് അ​പ​ക​ട​ത്തി​ൽ പ​രു​ക്ക് പ​റ്റി, ഞാ​ൻ അ​ച്ഛ​ന് പ​ക​രം എ​ത്തി​യ​താ​ണ്. പു​ല​ർ​ച്ചെ സ്‌​കൂ​ളി​ൽ പോ​കു​മെ​ന്നും പി​ന്നീ​ട് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ ജോ​ലി ചെ​യ്യു​മെ​ന്നും കു​ട്ടി പ​റ​യു​ന്നു​ണ്ട്.

വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 11 വ​രെ സ്‌​കൂ​ൾ കു​ട്ടി ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് ട്വീ​റ്റി​ൽ പ​ങ്കി​ട്ട വി​ഡി​യോ​യി​ൽ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് ഈ ​സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. രാ​ഹു​ൽ മി​ത്ത​ൽ എ​ന്ന​യാ​ളാ​ണ് ഈ ​കു​ട്ടി ഡെ​ലി​വ​റി ബോ​യ് ചോ​ക്ലേ​റ്റ് ബോ​ക്‌​സ് പി​ടി​ച്ച് നി​ൽ​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം സം​ഭ​വം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്.

‘ഈ 7 ​വ​യ​സ്സു​ള്ള കു​ട്ടി അ​വ​ന്റെ അ​ച്ഛ​ന്റെ ജോ​ലി ചെ​യ്യു​ന്നു’ എ​ന്നും വീ​ഡി​യോ​ക്കൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ മി​ത്ത​ലും കു​ട്ടി​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ത​ന്റെ പി​താ​വി​ന്റെ പ്രൊ​ഫൈ​ലി​ലേ​ക്ക് ബു​ക്കിം​ഗ് വ​രു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ൾ താ​നാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും കു​ട്ടി പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

അ​പ് ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യി​ൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട ആ​ൺ​കു​ട്ടി​യു​ടെ പേ​ര് എ​ഡി​റ്റ് ചെ​യ്യു​ക​യും നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, സൊ​മാ​റ്റോ​യും വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ക്കു​ക​യും കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​യ​യ്ക്കാ​ൻ മി​ത്ത​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close