KERALANEWSTrending

കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി; രക്ഷയില്ലാതെ കുട്ടിയുമായി ഫയർഫോഴ്സ് ഓഫീസിലേക്ക് ഓടി മാതാപിതാക്കളും; കുതിരവട്ടത്ത് നടന്ന സംഭവം ഇങ്ങനെ..

കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ടര വയസുകാര​ന്റെ തലയിൽ പാത്രം കുടുങ്ങി. കോഴിക്കോട് കുതിരവട്ടം സ്വദേശി സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഒടുവിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് കുട്ടിക്ക് ര​ക്ഷകരായത്. പാത്രം മുറിച്ച് മാറ്റി അഗ്‌നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി.

കളിച്ചു കൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്‌സിന്റ സഹായം തേടിയത്. തലയിൽ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റർ അകലെയുള്ള മീഞ്ചന്ത അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തിൽ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. പാത്രം തലയിൽ നിന്ന് എടുത്തതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്.

പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്‌സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.

‘ചക്കി കിടങ്ങിൽ വീണ് മരിച്ചതല്ല, കൊന്നതാണ്’; നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്

വയനാട്: നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജൂൺ 19 നാണ് ചക്കി(65) മരിക്കുന്നത്. ചക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിരുന്നു.

തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ബത്തേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഗോപി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു; വീട്ടിലെത്തിച്ചുള്ള ലൈം​ഗിക പീഡനവും; സനു പിടിയിലാകുമ്പോൾ…

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവ(24) നാണ് പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ് പ്രതി.

പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ ഡി. ദീപു, എസ്‌ഐ. ആർ. വിഷ്ണു, എസ്.സി.പി.ഓമാരായ സന്തോഷ് കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി.പി.ഓമാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close