
മലപ്പുറം: വിദ്യാർത്ഥികളെ കുത്തി നിറച്ചുള്ള സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിനും ഡ്രൈവർക്കെതിരെ നടപടി. വേങ്ങര കുറ്റൂർ നോർത്തിലാണ് സംഭവം. മോട്ടോർ വാഹന വകുപ്പാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വാഹനം പരിശോധിച്ചപ്പോൾ ഡ്രൈവറടക്കം 16 പേരാണ് ഓട്ടോയ്ക്കുള്ളിൽ ഉണ്ടായിരുന്നത്.
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുള്ള ഓട്ടോ ആർ ടി ഒയുടെ ശ്രദ്ധയിൽപ്പെട്ടത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് വാഹനം പിടികൂടിയത്. ഓട്ടോ റിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ ടാക്സ് അടയ്ക്കാത്തതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് 4000 രൂപ പിഴ ഡ്രൈവർക്കെതിരെ ചുമത്തി.
സ്വീകരിച്ചു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പിന് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ സ്കൂൾ വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി സ്കൂളിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി; രക്ഷയില്ലാതെ കുട്ടിയുമായി ഫയർഫോഴ്സ് ഓഫീസിലേക്ക് ഓടി മാതാപിതാക്കളും
കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി. കോഴിക്കോട് കുതിരവട്ടം സ്വദേശി സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് കുട്ടിക്ക് രക്ഷകരായത്. പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി.
കളിച്ചു കൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്റ സഹായം തേടിയത്. തലയിൽ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റർ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തിൽ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. പാത്രം തലയിൽ നിന്ന് എടുത്തതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്.
പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.
‘ചക്കി കിടങ്ങിൽ വീണ് മരിച്ചതല്ല, കൊന്നതാണ്’; നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
വയനാട്: നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ജൂൺ 19 നാണ് ചക്കി(65) മരിക്കുന്നത്. ചക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിരുന്നു.
തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ബത്തേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഗോപി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും