KERALANEWSTrending

‘പിണറായി വിജയൻ എന്തിനാണ് കറുത്ത നിറത്തെ പേടിക്കുന്നത്..?’ കാനം മൗനി ബാബ.! സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കാനത്തിനും പിണറായിക്കും രൂക്ഷ വിമർശനം ഇങ്ങനെ..

പത്തനംതിട്ട: മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട്. ഇതിന് പുറമെ പ്രതിനിധികളും ആഞ്ഞടിച്ചു. തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ രീതിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധങ്ങളിലൂടെ വളർന്ന് വന്ന ഒരാൾ തന്നെ കറുത്ത മാസ്കിനെയും കറുത്ത ചിഹ്നത്തെയും നോക്കുക്കാണുന്നത് ജനാധിപത്യത്തിനോടുളള വെല്ലുവിളിയാണെന്നും റിപ്പോർട്ട് പറഞ്ഞുവെക്കുന്നു.

സ്വർണ്ണക്കടത്ത് കേസ് സർക്കാരിനെന്നാകെ ക്ഷീണം വരുത്തി. കെ റെയിൽ സമരങ്ങളെ ഏകാധിപത്യ രീതിയിൽ അ​ഭിമൂകരിച്ചു. കേവലം രാഷ്ട്രീയ സമരമല്ല, ജനങ്ങളുടെ പ്രതിഷേധം മുഖവിലക്കെടുക്കാതെ തെരുവിൽ വലിച്ചിഴച്ചു. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ലാത്തതിന്നാൽ തന്നെ മുന്നണിക്കൊന്നാകെ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അനാവശ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇടത്ത് സർക്കാരിനെ പിണറായി സർക്കാർ എന്നാണ് സിപിഎം വിശേഷിപ്പിക്കുന്നത്. ഭരണം പിണറായിയുടെ വൺമാൻഷോ ആക്കിമാറ്റാനാണ് ശ്രമിക്കുന്നത്. മുന്നണി സംവിധാനത്തിൽ സിപിഐക്ക് പ്രാധിനിത്യം ലഭിക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാർട്ടികൾ എന്ന മാനം നൽകാതെ പിണറായിയുടെ ഔധാര്യത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകൾ എന്നാണ് സിപിഎംമിന് സിപിഐയെക്കുറിച്ചുളള ധാരണ എന്നും സമ്മേളനം പറഞ്ഞുവെക്കുന്നു. എങ്കിലും മുന്നണി എന്ന നിലയിൽ സിപിഎം കാണിക്കുന്ന പ്രവർത്തനങ്ങൾക്ക് തങ്ങളും പഴികേൾക്കുന്നു. സിപിഎം കളള വോട്ടിലൂടെ സഹകരണ സം​ഘങ്ങളുടെ ഭരണം പിടിച്ചെടുക്കുന്നു. എന്നാൽ പിടിച്ചെടുക്കുന്ന സംഘങ്ങളിൽ ഏറിയ പങ്കും ഇപ്പോൾ പ്രതിന്ധിയിലാണ്.

സിപിഐയുടെ വിദ്യാർത്ഥി സംഘടനയോട് എസ് എഫ് ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. എംജിയിലെ സംഭവവികാസങ്ങളും സംഘർഷങ്ങളും മുൻനിർത്തിയായിരുന്നു വിമർശനം. എംപ്ലായ്മന്റെ് സംവിധാനങ്ങളെ പോലും നോക്കുകുത്തിയാക്കി കുടുംബശ്രീകളിൽ പോലും പിൻവാതിൽ നിയമനമാണ്.

ഇതിനെതിരെ പ്രതികരിക്കേണ്ട സംസ്ഥാന സെക്രട്ടറി മൗനത്തിലാണ്. മൗനി ബാബ എന്നാണ് ചില പ്രതിനിധികൾ വിശേഷിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close