VIDEOSviralWORLD

സ്കേറ്റിങ്ങിൽ അത്ഭുതം തീർത്ത് ഒരു കൊച്ചു മിടുക്കി; താരത്തിന്റെ പ്രായം വെറും 11 മാസം; വൈറലായ വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സ്കേറ്റിങ്ങിൽ അത്ഭുതം തീർത്ത കൊച്ചു മിടുക്കിയാണ്. കൊച്ചു മിടുക്കി എന്ന് പറഞ്ഞാൽ പ്രായം കൊണ്ട് അവൾ കൊച്ചു തന്നെ , വളരെ കൊച്ച്. എന്നാൽ കഴിവ് കൊണ്ട് ഒരുപാട് വലുതും. പ്രായം ഒന്നിനും ഒരു പ്രശ്നമല്ല എന്ന് നമ്മൾ പറയാറുണ്ട്. അതെ പ്രായം ഒന്നിനും പ്രശനമല്ലെന്ന് വെറും 11 മാസം പ്രായമുള്ള ഈ മിടുക്കി. ആരും അമ്പരക്കണ്ട. 11 മാസം എന്ന് തന്നെയാണ് പറഞ്ഞത്. വാങ് യൂജി എന്ന ചൈന സ്വദേശിയായ കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ് ഈ കുഞ്ഞുബാലികയെ.

അച്ഛനും അമ്മയ്ക്കുമൊപ്പം സ്നോ റിസോർട്ടിൽ എത്തിയ കുഞ്ഞുമിടുക്കി തന്റെ കുഞ്ഞിക്കാലുകൾ സ്‌കേറ്റിങ് ബോർഡിൽ ഉറപ്പിച്ച് മഞ്ഞിലൂടെ ഒഴുകിനീങ്ങുന്നത് കണ്ടാൽ അത്ഭുതത്തോടെ ആരുമൊന്ന് നോക്കിപ്പോകും. 2022 ൽ ചൈനയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായി ഒരുക്കിയ സ്നോ റിസോർട്ടിലാണ് വാങ് യൂജി മിന്നും പ്രകടനം കാഴ്ചവെച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close