NEWSSocial MediaTrendingviralWORLD

115 അടി ഉയരത്തിൽ ഒരു സ്വിമ്മിങ് പൂൾ, ലോകത്തിൽ ആദ്യമായി സുതാര്യമായ ‘ആകാശക്കുളം’ തുറന്ന് ലണ്ടൻ; വൈറലായ ദൃശ്യങ്ങൾ കാണാം

ലണ്ടൻ: ഭൂനിരപ്പിൽ നിന്ന് 115 അടി ഉയരത്തിൽ സുതാര്യമായ ഒരു നീന്തൽക്കുളം. ഒപ്പം റൂഫ്‌ടോപ് ബാർ, സ്പാ തുടങ്ങിയ എല്ലാ സൗകര്യങ്ങളും. തെക്കു-പടിഞ്ഞാറൻ ലണ്ടനിൽ എംബസി ഗാർഡൻസ് ആണ് 85 അടിയിലേറെ നീളമുള്ള ‘സ്കൈ പൂക്’ എന്ന് പേരിട്ട ഈ ആകാശകുളം നിർമിച്ചിരിക്കുന്നത്.

Sky Pool is a “bridge” between two buildings and with 148,000 liters of  water at a height of 35 meters – Explica .co

നയൻ-എൽമ്സ് ഏരിയയിൽ രണ്ട് കെട്ടിടങ്ങളുടെ പത്താം നിലകൾ ബന്ധിപ്പിച്ചാണ് ഈ പൂൾ നിർമിച്ചിരിക്കുന്നത്. 50 ടണ്ണിലേറെ വെള്ളവും ഭാരവും താങ്ങാൻ ഇതിനു ശേഷിയുണ്ടെന്നാണ് എംബസി ഗാർഡൻസ് അവകാശപ്പെടുന്നത്. എക്കെർസ്ലി-ഓ കലാഗൻ ആണ് ഇതിന്റെ മാസ്റ്റർപ്ലാൻ ശിൽപികൾ.

സുതാര്യമായ, മുകളിൽ നീന്തുന്നവർക്ക് താഴെ നിരത്തുകൾ കാണാൻ കഴിയുന്ന, നിരത്തിലുള്ളവർക്ക് നീന്തുന്നവരെ കാണാൻ കഴിയുന്ന സ്വച്ഛമായ ഒരു കുളം: എംബസി ഗാർഡൻസ് വെബ്‌സൈറ്റിൽ പറയുന്നു. 2013 മുതൽ ഈ പൂളിന്റെ നിർമാണം ചർച്ചയിലായിരുന്നെന്നും വളരെ വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് നിർമാണം ആരംഭിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

മെയ് 19ന് ഉൽഘാടനം നടന്ന ഇവിടേക്ക് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടുകൂടി സഞ്ചാരികളുടെ ഏറെയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

എന്നാൽ ഇതിന്റെ സുരക്ഷയും മറ്റും ചോദ്യം ചെയ്തും ഏറെപ്പേർ രംഗത്തെത്തുന്നുണ്ട്. ജുറാസ്സിക് പാർക്ക് സീനുകൾ പലരും ഓർമിപ്പിക്കുമ്പോൾ മറ്റുചിലർ രസകരവും ചിലർ അപഹാസ്യകരവുമായ രീതിൽ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ലക്ഷ്വറി അപ്പാർട്മെന്റുകളിലുള്ള ഈ പൂളിൽ നീന്താൻ ലക്ഷങ്ങൾ മുടക്കി എത്തി റിസ്ക് എടുക്കാൻ താത്പര്യമില്ലെന്ന് പറയുന്നവരുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close