KERALATrending

12 കോടിയുടെ ഓണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലി എറണാകുളത്ത്

കൊച്ചി: ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്.TB 173964 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എറണാകുളത്തെ അജീഷ് കുമാര്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില.ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുളള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും.TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നി നമ്പറുകളിലുളള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close