NEWSTrendingWORLD

12 മണിക്കൂര്‍ നീണ്ട വേദനയ്‌ക്കൊടുവില്‍ എനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്‍കി; ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടു; പ്രസവ സമയത്ത് പുഷ്, പുഷ് എന്ന് ഉറക്കെ വിളിച്ചു പറയേണ്ട ആവശ്യമില്ല; ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു

ഒരു സ്ത്രീ പൂര്‍ണയാകുന്നത് അമ്മയാകുമ്പോഴാണെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും പ്രസവവും പ്രസവ വേദനയും മിക്ക സ്ത്രീകള്‍ക്കും ഒരു പേടി സ്വപ്നം തന്നെയാണ്.വേദന അറിയാതെ ഒരു സ്ത്രീയ്ക്ക് അമ്മയാകാന്‍ കഴിയും എന്ന് പറയുന്നത് അവിശ്വസനീയമായ വാര്‍ത്ത തന്നെയാകും.എന്നാല്‍ കാലം മാറുമ്പോള്‍ അങ്ങനെയും ചിലത് നടക്കാമെന്ന് കാട്ടി തരികയാണ് ആമി ഡന്‍ബാര്‍ എന്ന യുവതി.ഒരു ടിക്ക് ടോക്ക് ഉപഭോക്താവ് മറ്റുള്ളവരോട് സ്വന്തം പ്രസവ കഥകള്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഫോളോവറായ യുവതി തന്റെ സ്വന്തം പ്രസവ കഥ പങ്കുവച്ചത്.

12 മണിക്കൂര്‍ പ്രസവ വേദനയ്ക്ക് ശേഷം തനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്‍കിയെന്നും അതിനെ തുടര്‍ന്ന് ആവശ്യമായ ഉറക്കവും വേദനയില്‍ നിന്ന് ആശ്വാസവും ലഭിച്ചുവെന്ന് ആമി വീഡിയോയില്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ യുവതിയെ പരിശോധിച്ചു കൊണ്ടിരുന്ന നഴ്‌സ് ഉറക്കത്തില്‍ യുവതിയ്ക്ക് വലിയ കോണ്‍ട്രാക്ഷന്‍ ഉണ്ടായതായി മനസ്സിലാക്കി. അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്‌സ് യുവതിയെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചു.തുടര്‍ന്ന് നഴ്‌സ് പറഞ്ഞതനുസരിച്ച് യുവതി പുതപ്പ് നീക്കി പ്രസവത്തിനായി തയ്യാറായി. എന്നാല്‍ അപ്പോഴേയ്ക്കും കുഞ്ഞ് പുറത്ത് വന്നു കഴിഞ്ഞിരുന്നു. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ യുവതി പോലും അറിയാതെ അവള്‍ പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും പ്രസവ മുറിയില്‍ എത്തി. ജനിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. എന്നാല്‍ നഴ്സുമാര്‍ കുഞ്ഞിനെ പരിശോധിച്ച ശേഷം അമ്മയ്ക്ക് കൈമാറി. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഉറപ്പ് നല്‍കി. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ആമി പറയുന്നു.ആമിയുടെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തി. ‘തന്റെ പ്രസവവും ഇതുപോലെ ആയിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി’ ഒരു യൂസര്‍ കമന്റ് ചെയ്തു. പ്രസവ സമയത്ത് പുഷ്, പുഷ് എന്ന് ഉറക്കെ വിളിച്ചു പറയേണ്ട ആവശ്യമില്ല. കുഞ്ഞ് ആരോഗ്യവതിയാണെങ്കില്‍ ഇതുപോലെ എളുപ്പത്തില്‍ പുറത്തുവരുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close